mediasevennews@gmail.com
+91 98951 61102 / +91 7034 825 825
  •  സംസ്ഥാനത്ത് ആശങ്കയായി പകർച്ച പനികൾ, തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ ചെയ്യുന്നതിനിടെ നിധി ശേഖരം കണ്ടെത്തി.

കെ എം ബഷീർ കൊലപാതകം ശ്രീറാം വെങ്കിട്ട രാമനെതിരെ നരഹത്യ കുറ്റം ചുമത്താൻ ഉത്തരവിട്ട് വിചാരണ കോടതി

18/7/ 2024

തിരുവനന്തപുരം. സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കുറ്റം ചുമത്താന്‍ തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവ്. തനിക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമാണെന്ന പ്രതിയുടെ വാദം തള്ളിയ കോടതി പ്രതി കൃത്യം ചെയ്തതായി അനുമാനിക്കാവുന്ന വായ് മൊഴിയാലും രേഖാമൂലവുമുള്ള വസ്തുതാ തെളിവുകള്‍ കേസ് റെക്കോര്‍ഡില്‍ കാണുന്നുവെന്നും പ്രതി വിചാരണ നേരിടണമെന്നും ഉത്തരവിട്ടു. കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിചാരണ കൂടാതെ കുറ്റവിമുക്തനാക്കി വിട്ടയക്കാന്‍ അടിസ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് അടുത്തമാസം 16 ന് കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചുള്ള കുറ്റം ചുമത്തലിന് ഹാജരാകാനും തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ പി അനില്‍കുമാര്‍ ഉത്തരവിട്ടു. കുറ്റപത്രം വായിച്ച് കേള്‍പ്പിക്കാന്‍ ഇന്നലെ ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ശ്രീറാം ഹാജരായിരുന്നില്ല. കഴിഞ്ഞ മുന്ന് തവണ കേസ് പരിഗണിച്ചപ്പോഴും കേസ് വൈകിപ്പിക്കുന്നതിനായി ശ്രീറാം സമയം തേടിയിരുന്നു. പിന്നാലെയാണ് ഇന്നലെ കോടതിയില്‍ നിന്ന് ശ്രീറാമിന് കനത്ത തിരിച്ചടിയുണ്ടായിരിക്കുന്നത്. കേസില്‍ നരഹത്യ കേസ് ഒഴിവാക്കിയ കീഴ്‌കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി നരഹത്യാ കേസ് പുനഃസ്ഥാപിച്ചിരുന്നു. തുടര്‍ന്ന് ഇതിനെതിരെ അപ്പീല്‍ നല്‍കിയ ശ്രീറാമിന് സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് പ്രതിയെ വിചാരണക്കായി തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി വിളിച്ചു വരുത്തുന്നത്. 2023 ആഗസ്റ്റ് 25 നാണ് കേസില്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി ശ്രീറാം വെങ്കിട്ടരാമന്റെ അപ്പീല്‍ തിരസ്‌കരിച്ചത്. നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന പ്രതിയുടെ വാദം തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്‍. സമാനമായ നിലപാടാണ് നേരത്തെ ഹൈക്കോടതിയും സ്വീകരിച്ചിരുന്നത്. കേസില്‍ നരഹത്യ, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങള്‍ പുനഃസ്ഥാപിച്ച ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയെ സമീപിച്ചത്. നരഹത്യാക്കുറ്റം നിലനില്‍ക്കുമോയെന്നത് വിചാരണയിലാണ് വ്യക്തമാകേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹൈക്കോടതിയുടെ നിലപാട് ശരിവെച്ചത്. ഇതോടെയാണ് നരഹത്യ കുറ്റത്തിന് ശ്രീറാം വെങ്കിട്ടരാമന്‍ വിചാരണ നേരിടാന്‍ സാഹചര്യം ഒരുങ്ങിയത്. നരഹത്യക്കുറ്റം ചുമത്താനുള്ള തെളിവില്ലെന്നതായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ പ്രധാന വാദം. കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടില്‍ തന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നും, സാധാരണ മോട്ടോര്‍ വാഹന വകുപ്പ് നിയമ പ്രകാരമുള്ള കേസ് മാത്രമാണ് ഇതെന്നുമുള്ള വാദമാണ് ശ്രീറാം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഉന്നയിച്ചത്. വേഗത്തില്‍ വാഹനമോടിച്ചു എന്നുള്ളതുകൊണ്ട് അത് നരഹത്യ കേസാവില്ലെന്നും ശ്രീറാം വാദിച്ചിരുന്നു. എന്നാല്‍ സാഹചര്യത്തെളിവുകള്‍, സാക്ഷി മൊഴികള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ നരഹത്യക്കുറ്റം നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയ പരമോന്നത കോടതി ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് വിചാരണ ഘട്ടത്തിലാണെന്നും ഇത് വിചാരണ നടക്കേണ്ട കേസാണെന്നും കോടതി നിരീക്ഷിച്ചു. 2019 ആഗസ്റ്റ് മൂന്ന് പുലര്‍ച്ചെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ അമിതാമായി മദ്യപിച്ച് വാഹനം ഇടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെടുത്തിയത്.

LATEST NEWS

അറിയിപ്പുകൾ

  • ഡല്‍ഹിയില്‍ കോവിഡ്‌ കേസുകള്‍ കൂടുന്നു; പ്രതിദിനം 8-10 മരണം, ജാഗ്രതപാലിക്കാന്‍ നിർദേശം......
  • പഠനം തുടരണമെങ്കില്‍ നേരിട്ടെത്തണമെന്ന് യുക്രൈന്‍ സര്‍വകലാശാലകള്‍
  • സംസ്ഥാനത്ത് ആശങ്കയേറ്റി മങ്കിപോക്സ്; വിമാനത്താവളങ്ങളിൽ അതീവ ജാഗ്രത...
  • സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; ആറു ജില്ലകളിൽ യെലോ അലർട്ട്...

വിദേശം

സൗദിയിൽ വീണ്ടും സ്വദേശിവൽക്കരണം

തിരുവനന്തപുരം . സൗദിയിൽ വീണ്ടും സ്വദേശിവൽക്കരണം നടപ്പിലാക്കി ഭരണകൂടം. ആരോഗ്യ മേഖല, മെഡിക്കൽ ഉപകരണ, ഉൽപ്പാദന വിതരണ മേഖലകളിലാണ് പ്രധാനമായും സ്വദേശിവൽക്കരണം കൊണ്ടു വരുന്നത്. ഈ മേഖലയിൽ 5000 റിയൽ മുതൽ 7000 വരെയാണ് അടിസ്ഥാന ശമ്പളം.

ഒമൈക്രോൺ വൈറസ് സൗദി അറേബ്യയിൽ ആദ്യ കേസ്സ് കണ്ടെത്തി.

പുതിയ കൊറോണ വൈറസ് വേരിയന്റായ ഒമൈക്രോണിന്റെ ആദ്യ കേസ് ബുധനാഴ്ച കണ്ടെത്തിയതായി സൗദി അറേബ്യ അറിയിച്ചു. വടക്കേ ആഫ്രിക്കൻ രാജ്യം എന്ന് വിശേഷിപ്പിക്കുന്ന ഒരു പൗരനിൽ നിന്നാണ് കേസുണ്ടായതെന്ന് രാജ്യത്തിന്റെ സർക്കാർ നിയന്ത്രണത്തിലുള്ള സൗദി പ്രസ് ഏജൻസി പറഞ്ഞു. രോഗബാധിതനായ വ്യക്തിയെയും അടുത്ത സമ്പർക്കം പുലർത്തിയവരെയും ക്വാറന്റൈനിലാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. ഗൾഫ് അറബ് രാജ്യങ്ങളിൽ ഒമിക്‌റോണിന്റെ ആദ്യ അറിയപ്പെടുന്ന ഉദാഹരണമാണ് ഈ കേസ്. 20-ലധികം രാജ്യങ്ങളിൽ കണ്ടെത്തിയ പുതിയ വേരിയന്റിനെക്കുറിച്ച് കൂടുതൽ അജ്ഞാതമായി തുടരുന്നു, ഇത് കൂടുതൽ പകർച്ചവ്യാധിയാണോ, ഇത് ആളുകളെ കൂടുതൽ ഗുരുതരമാക്കുന്നുണ്ടോ, വാക്സിൻ തടയാൻ കഴിയുമോ എന്നിവ ഉൾപ്പെടെ. ശാസ്ത്രജ്ഞർ വളരുകയും വൈറസിന്റെ ലാബ് സാമ്പിളുകൾ പരിശോധിക്കുകയും ചെയ്യുമ്പോൾ രണ്ടോ നാലോ ആഴ്ചകൾക്കുള്ളിൽ ഒമിക്‌റോൺ സ്‌ട്രെയിനിനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിയുമെന്ന് യുഎസിലെ മികച്ച പകർച്ചവ്യാധി വിദഗ്ധൻ ഡോ.ആന്റണി ഫൗസി പറഞ്ഞു.

ഇന്ത്യയിലെ കോവിഡ് വാക്സിൻ വിതരണം 88 കോടി കഴിഞ്ഞു.

ഇന്ത്യയിൽ കോവിഡ്-19 വാക്‌സിനേഷനുകളുടെ ആകെ എണ്ണം 88 കോടി എന്ന നാഴികക്കല്ലു പിന്നിട്ടു കഴിഞ്ഞ 24 മണിക്കൂറിനിടെ 65.34 ലക്ഷത്തിലേറെ ഡോസുകൾ നൽകി രോഗമുക്തി നിരക്ക് നിലവിൽ 97.85%; 2020നു മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 23,529 പേർക്ക് രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണ o ആകെ രോഗബാധിതരുടെ 0.82% പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് തുടർച്ചയായ 97-ാം ദിവസവും 3 ശതമാനത്തിൽ താഴെ കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 65,34,306 ഡോസുൾപ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് 85,92,824 സെഷനുകളിലൂടെ ആകെ 88 കോടിയിലേറെ 88,34,70,578 ഡോസ് വാക്സിൻ നൽകി. ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിൻ ഡോസുകൾ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നൽകിയിട്ടുള്ളത്: ആരോഗ്യപ്രവർത്തകർ ഒന്നാം ഡോസ് 1,03,72,470 രണ്ടാം ഡോസ് 88,82,131 മുന്നണിപ്പോരാളികൾ ഒന്നാം ഡോസ് 1,83,52,116 രണ്ടാം ഡോസ് 1,49,71,767 18-44 പ്രായപരിധിയിലുള്ളവർ ഒന്നാം ഡോസ് 35,78,56,886 രണ്ടാം ഡോസ് 8,10,29,611 45-59 പ്രായപരിധിയിലുള്ളവർ ഒന്നാം ഡോസ് 15,88,81,646 രണ്ടാം ഡോസ് 7,62,14,993 60നുമേൽ പ്രായമുള്ളവർ ഒന്നാം ഡോസ് 10,10,10,623 രണ്ടാം ഡോസ് 5,58,98,335 ആകെ 88,34,70,578 കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 28,718 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,30,14,898 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.85% ആണ്. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. തുടർച്ചയായ 95-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയുംകേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 23,529 പേർക്കാണ്. നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 2,77,020 പേരാണ്. കഴിഞ്ഞ 195 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.82 ശതമാനമാണ്. രാജ്യത്തെ പരിശോധനാശേഷി തുടർച്ചയായി വർധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,06,254 പരിശോധനകൾ നടത്തി. ആകെ 56.89 കോടിയിലേറെ 56,89,56,439 പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.74 ശതമാനമാണ്. കഴിഞ്ഞ 97 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.56 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 31 ദിവസമായി 3 ശതമാനത്തിൽ താഴെയാണ്. തുടർച്ചയായ 114-ാം ദിവസവും ഇത് 5 ശതമാനത്തിൽ താഴെയാണ്.

സിനിമ

7/2/2023

ഗ്യാങ്ങ്സ് ഓഫ് സുകുമാരക്കുറുപ്പ്

കൊച്ചി . ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. ഏറെ കൗതുകം നിറഞ്ഞതാണ് ഈ പോസ്റ്റർ സൂക്ഷിച്ചു നോക്കിയാൽ മാത്രമേ ഈ കൗതുകം മനസ്സിലാവുകയുള്ളൂ ദുൽഖർ സൽമാൻ്റെ തലയാണ് പോസ്റ്ററിൽ കാണുന്നത്. സാധാരണ അതാതു ചിത്രങ്ങളിലെ അഭിനേതാക്കളെയാണ് പോസ്റ്ററുകളിൽ ഉൾപ്പെടുത്തുക എന്നാൽ ഇവിടെ ദുൽഖർ സൽമാനെ ഉൾക്കൊള്ളിച്ചിരിക്കുന്നത് കുറുപ്പ് എന്ന ചിത്രത്തിൽ സുകുമാരക്കുറുപ്പ് എന്ന കഥാപാത്രത്തെ ദുൽഖർ സൽമാൻ അവതരിപ്പിച്ച് പ്രശംസ നേടിയിരുന്നതിനാലാണ്. കുറുപ്പ് എന്ന ചിത്രത്തിൻ്റെ പോസ്റ്റർ ഭിത്തിയിൽ ഒട്ടിച്ചിരിക്കുകയാണ്. അതും സൂഷ്മതയോടെ ശ്രദ്ധിച്ചാൽ മാത്രമേ മനസ്സിലാകൂ. അതിൻ്റെ ഏറ്റവും മുകളിലായി മറ്റൊരു ചിത്രമായ അജഗജാന്തരത്തിൻ്റെ പോസ്റ്ററും കാണാം. ഒരു ഭിത്തിയിലെ പടങ്ങളാണിത്. ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ഈ ചിത്രത്തിന് ഏറെ അനുയോജ്യമായ ഒരു ഫസ്റ്റ് ലുക്ക് തന്നെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഈ ചിത്രത്തിൻ്റെ കഥയിൽ കുറുപ്പ് എന്ന ചിത്രത്തിലെ ചിലഭാഗങ്ങൾക്ക് ഏറെ ബന്ധമുണ്ട്. അതു തന്നെയാണ് ഇത്തരത്തിലുള്ള ഒരു പോസ്റ്റർ പുറത്തുവിടാൻ അണിയറ പ്രവർത്തകരെ പ്രേരിപ്പിക്കുവാൻ കാരണവും. അബു സലിം സുകുമാരക്കുറുപ്പ് എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മുൻ നിരയിലേക്കു കടക്കുന്നു. ഷാജി കൈലാസ് - ആനി ദമ്പതിമാരുടെ ഇളയ മകൻ റുബിൻ ഷാജി കൈലാസിനെ ആദ്യമായി രംഗത്തവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. സൂര്യ ക്രിഷ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനോജ് വർഗീസ്, വൈഷ്ണവ്, സോണിയ മൽഹാർ, ജോണി ആൻ്റെണി ടിനി ടോം, ശ്രീജിത്ത് രവി സുജിത് ശങ്കർ ഇനിയ ദിനേശ് പണിക്കർ, സാബു ഗുണ്ടു കാട്, സുന്ദർ എന്നിവരും പ്രധാന താരങ്ങളാണ്. തിരക്കഥ വി. ആർ. ബാലഗോപാൽ. ഗാനങ്ങൾ - ബി.കെ. ഹരിനാരായണൻ സംഗീതം - മെജോ ജോസഫ്. ആലാപനം. വിനീത് ശ്രീനിവാസൻ, അഫ്സൽ ഛായാഗ്രഹണം രജീഷ് രാമൻ എഡിറ്റിംഗ് അഭിലാഷ് റാമചന്ദ്രൻ മേക്കപ്പ് സന്തോഷ് വെൺപകൽ നിശ്ചല ഛായാഗ്രഹണം അജീഷ് കോസ്റ്റ്യും ഡിസൈൻ ബ്യൂസി ബേബി ജോൺ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ കൃഷ്ണകുമാർ പ്രൊഡക്ഷൻ എക്സിക്കുട്ടീവ് കുര്യൻ ജോസഫ് പ്രൊഡക്ഷൻ കൺട്രോളർ ഹരികാട്ടാക്കട പ്രൊജക്റ്റ് ഡിസൈൻ മുരുകൻ എസ്. പ്രജീവം മൂവീസിൻ്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു വാഴൂർ ജോസ്.

മമ്മൂട്ടിയുടെ പുതിയ ചിത്രം ബസൂക്ക

11/12/2023

കൊച്ചി. നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് മമ്മൂട്ടി നായകനാകുന്ന ബസൂക്ക എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. തീയേറ്റർ ഓഫ്ഡ്രീംസിന്റെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു വി ഏബ്രഹാം , ഡോൾവിൻ കുര്യാക്കോസ്, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നീട്ടിവളർത്തിയ മുടി പിന്നിൽക്കെട്ടി, അൽപ്പം താടിയും കൂളിംഗ് ഗ്ളാസ്സും ജാക്കറ്റും ധരിച്ച് നിൽക്കുന്ന ലുക്കിലാണ് മമ്മൂട്ടി. വേഷത്തിലും രൂപത്തിലുമെല്ലാം ഏറെ വ്യത്യസ്ഥത പുലർത്തിക്കൊണ്ടാണ് ഈ കഥാപാത്രത്തെ പ്രേക്ഷകർക്കുമുന്നിൽ എത്തുന്നതെന്ന് ഈ ലുക്കിലൂടെ മനസ്സിലാക്കാം. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചിരിക്കുന്ന ഒരു കോപാത്രമായിത്തന്നെ കണക്കാക്കാം. ഗയിം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചതത്തിൽ മമൂട്ടിയുടെ കഥാപാത്രം ഏറെ കൗശലം നിറഞ്ഞതാണ്. ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നതു കൂടാതെ നിരവധി വ്യത്യസ്ഥമായ ഗറ്റപ്പുകളിലൂടെയാണ് മമ്മൂട്ടി പ്രേഷകർക്കു മുന്നിലെത്തുന്നത്. ഉയർന്ന സാങ്കേതികമികവോടെ അവതരിപ്പിക്കുന്ന ഒരു ഹൈടെക്ക് മൂവിയാണിത്. പ്രശസ്ത നടൻ ഗൗതം മേനോൻ, മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ധാർത്ഥ് ഭരതൻ, സണ്ണി വെയ്ൻ, ജഗദീഷ്. ഷൈൻ ടോം ചാക്കോ സുമിത്. (സ്ഫടികം ജോർജ് ) ദിവ്യ പിള്ള, ഐശ്വര്യ മേനോൻ, എന്നിവരും പ്രധാന താരങ്ങളാണ്. സംഗീതം - മിഥുൻ മുകുന്ദ്. ഛായാഗ്രഹണം - നിമേഷ് രവി, എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള. കലാസംവിധാനം - അനീസ് നാടോടി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സുജിത്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഷെറിൻ സ്റ്റാൻലി , പ്രതാപൻ കല്ലിയൂർ പ്രെഡക്ഷൻ കൺട്രോളർ - സഞ്ജു ജെ. കൊച്ചി, പാലക്കാട്, കോയമ്പത്തൂർ, ബാംഗ്ളൂർ എന്നിവിടങ്ങളിലായി ഈ ചിതത്തിന്റെ ചിത്രീകരണം പൂർത്തിയാകും.

11/12/2023

ബസുക്ക മമ്മൂട്ടിയുടെ പുതിയ ചിത്രം

കൊച്ചി. നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് മമ്മൂട്ടി നായകനാകുന്ന ബസൂക്ക എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. തീയേറ്റർ ഓഫ്ഡ്രീംസിന്റെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു വി ഏബ്രഹാം , ഡോൾവിൻ കുര്യാക്കോസ്, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നീട്ടിവളർത്തിയ മുടി പിന്നിൽക്കെട്ടി, അൽപ്പം താടിയും കൂളിംഗ് ഗ്ളാസ്സും ജാക്കറ്റും ധരിച്ച് നിൽക്കുന്ന ലുക്കിലാണ് മമ്മൂട്ടി. വേഷത്തിലും രൂപത്തിലുമെല്ലാം ഏറെ വ്യത്യസ്ഥത പുലർത്തിക്കൊണ്ടാണ് ഈ കഥാപാത്രത്തെ പ്രേക്ഷകർക്കുമുന്നിൽ എത്തുന്നതെന്ന് ഈ ലുക്കിലൂടെ മനസ്സിലാക്കാം. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചിരിക്കുന്ന ഒരു കോപാത്രമായിത്തന്നെ കണക്കാക്കാം. : ഗയിം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിതത്തിൽ മമൂട്ടിയുടെ കഥാപാത്രം ഏറെ കൗശലം നിറഞ്ഞതാണ്. ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നതു കൂടാതെ നിരവധി വ്യത്യസ്ഥമായ ഗറ്റപ്പുകളിലൂടെയാണ് മമ്മൂട്ടി പ്രേഷകർക്കു മുന്നിലെത്തുന്നത്. ഉയർന്ന സാങ്കേതികമികവോടെ അവതരിപ്പിക്കുന്ന ഒരു ഹൈടെക്ക് മൂവിയാണിത്. പ്രശസ്ത നടൻ ഗൗതം മേനോൻ, മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ധാർത്ഥ് ഭരതൻ, സണ്ണി വെയ്ൻ, ജഗദീഷ്. ഷൈൻ ടോം ചാക്കോ സുമിത്. (സ്ഫടികം ജോർജ് ) ദിവ്യ പിള്ള, ഐശ്വര്യ മേനോൻ, എന്നിവരും പ്രധാന താരങ്ങളാണ്. സംഗീതം - മിഥുൻ മുകുന്ദ്. ഛായാഗ്രഹണം - നിമേഷ് രവി, എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള. കലാസംവിധാനം - അനീസ് നാടോടി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സുജിത്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഷെറിൻ സ്റ്റാൻലി , പ്രതാപൻ കല്ലിയൂർ പ്രെഡക്ഷൻ കൺട്രോളർ - സഞ്ജു ജെ. കൊച്ചി, പാലക്കാട്, കോയമ്പത്തൂർ, ബാംഗ്ളൂർ എന്നിവിടങ്ങളിലായി ഈ ചിതത്തിന്റെ ചിത്രീകരണം പൂർത്തിയാകും.

ആരോഗ്യം

ഒമിക്രോണിന്റെ വരവോടെ വാക്സിനേഷൻ എടുക്കുന്നവരുടെ വരവ് കൂടിയതായി റിപ്പോർട്ട്

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഡിസംബര്‍ ഒന്ന് മുതല്‍ പതിനഞ്ച് വരെ പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ സഹകരണത്തോടെ രണ്ടാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. ഇതോടൊപ്പം ഒന്നാം ഡോസ് എടുക്കാനുള്ളവരേയും കണ്ടെത്തി വാക്‌സിനെടുപ്പിക്കുകയും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി. കോവിഡ് ബാധിച്ചവര്‍ക്ക് 3 മാസം കഴിഞ്ഞ് മാത്രം വാക്‌സിനെടുത്താല്‍ മതി. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ ഒട്ടും കാലതാമസം വരുത്തരുത്. കോവിഷീല്‍ഡ് വാക്‌സിന്‍ 84 ദിവസം കഴിഞ്ഞും കോവാക്‌സിന്‍ 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. നിശ്ചിത ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്തി ഫീല്‍ഡ് തലത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍, പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ വീട്ടിലെത്തി വാക്‌സിനെടുക്കാനായി അവബോധം നല്‍കും. വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം സംസ്ഥാനത്തെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വരെയുള്ള നാല് ദിവസങ്ങളില്‍ ഒന്നും രണ്ടും ഡോസും ഉള്‍പ്പെടെ 4.4 ലക്ഷം പേര്‍ വാക്‌സിനെടുത്തപ്പോള്‍ ശനിയാഴ്ച മുതലുള്ള നാല് ദിവസങ്ങളില്‍ 6.25 ലക്ഷം പേര്‍ വാക്‌സിനെടുത്തിട്ടുണ്ട്. ആദ്യ ഡോസ് വാക്‌സിനേഷന്‍ 36,428 പേരില്‍ നിന്നും 57,991 ആയും രണ്ടാം ഡോസ് 4.03 ലക്ഷം ഡോസില്‍ നിന്നും 5.67 ലക്ഷം ഡോസായും വര്‍ധിച്ചിട്ടുണ്ട്. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 96.3 ശതമാനം പേര്‍ക്ക ആദ്യ ഡോസ് വാക്‌സിനും 65.5 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,31,94,326 ഡോസ് വാക്‌സിനാണ് നല്‍കിയത്. സംസ്ഥാനത്ത് 8 ലക്ഷത്തോളം ഡോസ് വാക്‌സിന്‍ സ്റ്റോക്കുണ്ട്. വാക്‌സിനേഷന്‍ യജ്ഞത്തിനായി കൂടുതല്‍ ഡോസ് വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് വാക്‌സിന്‍ കോവിഡ് അണുബാധയില്‍ നിന്നും ഗുരുതരാവസ്ഥയില്‍ നിന്നും സംരക്ഷിക്കുമെന്ന് തെളിയിച്ചതാണ്. അനാവശ്യ കാരണം പറഞ്ഞ് വാക്‌സിനെടുക്കാത്തവര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്. രോഗങ്ങള്‍, അലര്‍ജി മുതലായവ കൊണ്ട് വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ ഏറെ ജാഗ്രത പുലര്‍ത്തണം. ഇനിയും വാക്‌സിന്‍ എടുക്കാനുള്ളവരും വിദേശത്ത് നിന്നും വരുന്നവരില്‍ വാക്‌സിന്‍ എടുക്കാനുള്ളവരും ഉടന്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

പാരസെറ്റമോൾ ഗുളിക ഉൾപ്പെടെയുള്ള പത്തു ബാച്ച് മരുന്നുകൾ സംസ്ഥാനത്ത് നിരോധിച്ചു

കേരളത്തിൽ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ പാരസെറ്റമോൾ ഗുളിക ഉൾപ്പെടെയുള്ള പത്ത് ബാച്ച് മരുന്നുകളുടെ വിതരണം വിൽപ്പനയും സംസ്ഥാനത്ത്നിരോധിച്ചു.നിരോധിത മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും വിതരണക്കാരന് തിരികെ നൽകി വിശദാംശങ്ങൾ അധികാരികളെ അറിയിക്കണമെന്ന്ഡ്രഗ്സ് കൺട്രോളർ അറിയിച്ചു.

സ്ത്രീകളിൽ 29 ൽഒരാൾക്ക് സ്തനാർബുദം ബാധിക്കുമെന്ന് പഠനം

ഇന്ത്യയിലെ സ്ത്രീകളിൽ 29 ഒരാൾക്ക് സ്തനാർബുദം ബാധിക്കുന്നതെന്നും പഠനങ്ങൾ ഇവരിൽ 40 ശതമാനം പേരിലും അവസാനഘട്ടത്തിലാണ് രോഗനിർണയം നടത്തുന്നത് അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ കൂടുതൽ കൊഴുപ്പുള്ള ഭക്ഷണം കുറഞ്ഞ ശാരീരിക വ്യായാമം ഉയർന്ന മാനസിക സമ്മർദ്ദം എന്നിവയുൾപ്പെടെയുള്ള കാരണങ്ങൾ മൂലം കേരളത്തിലെ സ്ത്രീകളിൽ രോഗബാധ ഗണ്യമായി വർധിച്ചു.

ലൈഫ്‌സ്റ്റൈൽ

7-12-2022

ഗ്ലോബൽ മോഡൽ ഇന്ത്യയുടെ 2022 ലെ സൗത്ത് ഇന്ത്യയായി റോബിൻസനെ തിരഞ്ഞെടുത്തു.

തിരുവനന്തപുരം . തിരുവനന്തപുരം കൊച്ചുവേളി സ്വദേശി റോബിൻസൺ 2022ലെ ഗ്ലോബൽ മോഡൽ ഇന്ത്യയുടെ 2022 മിസ്റ്റർ സൗത്ത് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു. ഒഡീഷ്യൽ വച്ച് നടന്ന ഗ്ലോബൽ മോഡൽ ഇന്ത്യയുടെ ദേശീയ ഫാഷൻ ഷോയിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധിയാണ് റോബിൻസ്

വിദ്യാഭ്യാസം

10-4- 2024

അദ്യാപക ഒഴിവ്

കൊച്ചി : തൃക്കാക്കര ഭാരത മാതാ കോളേജിൽ താഴെ പറയുന്ന വിഷയങ്ങളിലേക് ഗവൺമെന്റ് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, മാത്തമാറ്റിക്സ്, ഫിസിക്സ്‌, സ്റ്റാറ്റിറ്റിക്സ്, സൂവോളജി, ഫിസിക്കൽ എഡ്യൂക്കേഷൻ. യോഗ്യരായവർ 2023ഏപ്രിൽ 25 നു മുമ്പായി ഓൺലൈനായി കോളേജ് വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. www.bharatamatacollege.in Reference 04842425121 +91 94963 35758

28 - 10 - 2022

ഹിന്ദി അധ്യാപക കോഴ്സിന് സീറ്റൊഴിവ്

തിരുവനന്തപുരം. കേരള സർക്കാരിന്റെ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക കോഴ്സിന് അടൂർ സെന്ററിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ അൻപത് ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയുള്ള പ്ലസ് ടു പാസായവരായിരിക്കണം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കുമെന്ന് ഭാരത് ഹിന്ദി പ്രചാര കേന്ദ്രം പ്രിൻസിപ്പാൾ അറിയിച്ചു. 17 നും 35 നും ഇടയ്ക്ക് പ്രായം ഉഉള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ച് വർഷവും മറ്റു പിന്നോക്കക്കാർക്ക് മൂന്ന് വർഷവും ഇളവ് അനുവദിക്കും. അപേക്ഷിക്കേണ്ട അവസാന തിയതി നവംബർ 19. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0473 4296496, 8547126028.

25-7-2022

നാഷണൽ കോളേജിൽ ഡോ. എ ജയകൃഷ്ണൻ സംവദിക്കുന്നു.

തിരുവനന്തപുരം നാഷണൽ കോളേജിൽ Insight ó National-2022 പദ്ധതിയുടെ ഭാഗമായി ജീവശാസ്ത്രവിദ്യാർത്ഥികളുമായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ, ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജിയിലെ സയന്റിസ്റ്റും മുൻ കേരള സർവ്വകലാശാല വൈസ് ചാൻസലറും, മുൻ ചെന്നൈ ഐ ഐ റ്റി ബയോടെക്‌നോളജി പ്രൊഫസറുമായ ഡോ. എ ജയകൃഷ്ണൻ "ജീവശാസ്ത്രവും തൊഴിലും നൂതനാശയങ്ങളും" എന്ന വിഷയത്തെ മുൻനിർത്തി സംവദിക്കുന്നു. 26-7-2022 ചൊവ്വാഴ്ച കോളേജ് സെമിനാർ ഹാളിൽ നടക്കുന്ന സംവാദപരിപാടി സെന്റർ ഫോർ ബയോസയൻസും IQAC യും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികളുടെ സമുന്നതമായ വളർച്ച മുന്നിൽ കണ്ടുകൊണ്ട് നടപ്പിലാക്കിവരുന്ന പദ്ധതി ആണ് "Insight o National". "Learning is Life" എന്ന ബൃഹദ്പദ്ധതിയുടെ ഭാഗമായ ഈ പദ്ധതി ബഹു: ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഡിസംബറിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് ബഹു: കേരളാ ചീഫ് സെക്രട്ടറി ശ്രീ വി പി ജോയ് 12-07-22 ൽ ഈ പദ്ധതിക്ക് ഔപചാരികമായി തുടക്കമിട്ടു. വിവിധ മേഖലകളിലെ പ്രമുഖരായ വ്യക്തിത്വങ്ങൾ അവരുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും കോളേജിലെ വിദ്യാർത്ഥികളുമായി പങ്കുവയ്ക്കുകയും ഭാവിയിൽ വിവിധമേഖലകളിൽ വരാവുന്ന നൂതനമായ തൊഴിൽസാദ്ധ്യതകൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. നാഷണൽ കോളേജ് പ്രിൻസിപ്പൽ ഡോ എസ് എ ഷാജഹാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബോട്ടണി ഡിപ്പാർട്ട്മെൻ്റ് ഹെഡ് ശ്രീമതി എസ് അനിത, മൈക്രോ ബയോളജി ഡിപ്പാർട്ട്മെൻറ് ഹെഡ് ശ്രീമതി ഗീതു കൃഷ്ണ എന്നിവർ ആശംസകൾ അർപ്പിക്കും. ബയോടെക്നോളജി വിദ്യാർത്ഥികൾ പ്രാർത്ഥനാഗാനം ആലപിക്കുന്ന ചടങ്ങിന് ഐക്യുഎ സി കോഡിനേറ്ററും ബയോടെക്നോളജി ഡിപ്പാർട്ട്മെൻ്റ് ഹെഡുമായ ശ്രീ ഷബീർ അഹമ്മദ് എൻ കൃതജ്ഞത രേഖപ്പെടുത്തും

ബിസിനസ്സ്

21-7-2022

മിനയിൽ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഉദ്ഘാടന കർമ്മം നടന്നു.

മിനയിൽ ഗ്രൂപ്പ്‌ ഓഫ് കമ്പനിയുടെ ഇന്റീരിയർ ഡിവിഷന്റെ നവീകരിച്ച ഫാക്ടറിയുടെ ഉൽഘാടനം ശ്രീമതി. ആരിഫ ബീവി ഈ മാസം 15 ന് വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ നിർവഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. വിൻസെന്റ് ഡി പോൾ ഭദ്രദീപം തെളിയിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. മോഹനൻ, വ്യാപാരി വ്യവസായ സമിതി ജില്ലാ സെക്രട്ടറി ശ്രീ.ബാബുജാൻ,കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ശ്രീ. സുധീർ, വാർഡ് മെമ്പർ ശ്രീ. സക്കീർ, അറ്റ്ലസ് കിച്ചൻ മാനേജിങ്‌ ഡയറക്ടർ ശ്രീ. ഷാജഹാൻ എന്നിവർ ചടങ്ങിനു സാക്ഷ്യം വഹിച്ചു.

ഇന്ത്യക്ക് വൻ വളർച്ച നിരക്ക് പ്രവചിച്ച് ഐ എം എഫ്

തിരുവനന്തപുരം. ലോക രാജ്യങ്ങളിൽ നടപ്പ് സാമ്പത്തിക വർഷം ഏറ്റവും വലിയ വളർച്ച നിരക്ക് ഇന്ത്യക്കെന്ന് ഇന്റെർ നാഷണൽ മോനിറ്ററി ഫണ്ട്. ജി.ഡി.പി.യിൽ 8.2 ശതമാനത്തിന്റെ വളർച്ചയാണ് പ്രവചിക്കുന്നത്. സൗദി അറേബ്യക്ക് 7.6 ശതമാനം വളർച്ചയോടെ രണ്ടാം സ്ഥാനവും, ചൈന 4. അമേരിക്ക 3. ഫ്രാൻസ്. 2.9 എന്നിങ്ങനെയാണ്. വരും വർഷങ്ങളിൽ ഇന്ത്യ, ചൈന, ആസിയാൻ, ഗൽഫ് രാജ്യങ്ങൾ മാത്രമാകും വളർച്ചയിൽ മുന്നേറുമെന്നും റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 40 രൂപ കുറഞ്ഞു. ഇപ്പോൾ 4580 രൂപയാണ് വില. ഒരു പവന് 36640 രൂപയാണ് വ്യാഴാഴ്ച രാവിലത്തെ വില. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 35 രൂപ കുറഞ്ഞു, 3785 രൂപയാണ് ഇന്നത്തെ വില. ഹാൾമാർക്ക് വെള്ളി വിലയ്ക്ക് മാറ്റമില്ല.

കൃഷി

കള്ളുഷാപ്പ് ലേലം

തിരുവനന്തപുരം ജില്ലയിലെ കള്ളുഷാപ്പുകളില്‍ വിറ്റുപോകാത്തവയുടെ വില്‍പ്പന ജൂണ്‍ 21, 22 തീയതികളില്‍ നടക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ അറിയിച്ചു. നെടുമങ്ങാട്, ചിറയിന്‍കീഴ്, നെയ്യാറ്റിന്‍കര റേഞ്ചില്‍ പെട്ട ഒന്നാം ഗ്രൂപ്പിലെയും വാമനാപുരം റേഞ്ചിലെ രണ്ടാം ഗ്രൂപ്പ്, വര്‍ക്കല റേഞ്ചിലെ മൂന്നാം ഗ്രൂപ്പ് കള്ളുഷാപ്പുകളും, ലൈസന്‍സ് റദ്ദ് ചെയ്യപ്പെട്ട അമരവിള, കിളിമാനൂര്‍ റേഞ്ചുകളിലെ ഒന്നാം ഗ്രൂപ്പ് കള്ളുഷാപ്പുകളും സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള വാടകതുകയ്ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂണ്‍ 21 ന് പതിനൊന്ന് മണിക്ക് ജില്ലാ കളക്ടടറുടെ നേതൃത്വത്തില്‍ വില്‍പ്പന നടത്തും. അന്നേ ദിവസം വിറ്റുപോകാത്ത ഷാപ്പുകളുടെ വാടക തുകയില്‍ 50 ശതമാനം കുറവ് വരുത്തി 22ന് രാവിലെ പതിനൊന്നിന് വീണ്ടും വില്‍പ്പന നടത്തും. തിരുവനന്തപുരം ഡിവിഷനിലെ വിറ്റുപോകാത്ത കള്ളുഷാപ്പുകളുടെ വില്‍പ്പനയും 22ന് നടക്കും. ഇങ്ങനെ ലഭിക്കുന്ന ഷാപ്പുകളിലെ വില്‍പ്പനാവകാശം 2023 മാര്‍ച്ച് 31 വരെയോ ടോഡി ബോര്‍ഡ് നിലവില്‍ വരുന്നത് വരെയോ ആയിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. വില്‍പ്പന നിബന്ധനകളെ സംബന്ധിച്ച വിവരങ്ങള്‍ തിരുവനന്തപുരം എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും നെയ്യാറ്റിന്‍കര, തിരുവനന്തപുരം, നെടുമങ്ങാട്, ആറ്റിങ്ങല്‍, വര്‍ക്കല എന്നീ എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നും തിരുവനന്തപുരം ഡിവിഷനിലെ എല്ലാ എക്സൈസ് റെയിഞ്ച് ഓഫീസുകളില്‍ നിന്നും അറിയാവുന്നതാണ്.

2021 -22 ലെ മികച്ച മൃഗസംരക്ഷണ കര്‍ഷക സംരംഭക അവാർഡ്, അപേക്ഷ ക്ഷണിച്ചു

2021 -22 വര്‍ഷത്തില്‍ മൃഗസംരക്ഷണ മേഖലയിലെ ഏറ്റവും മികച്ച കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തില്‍ മികച്ച ക്ഷീര കര്‍ഷകനും മികച്ച സമ്മിശ്ര കര്‍ഷകനുമാണ് അവാര്‍ഡ് നല്‍കുന്നത്. അപേക്ഷാഫോം ജില്ലയിലെ എല്ലാ മൃഗാശുപത്രികളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 18 ന് മുമ്പായി അതാത് മൃഗാശുപത്രികളില്‍ എത്തിക്കണമെന്ന് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

എന്താണ് പെഗാസെസ്

ഇസ്രായേലി സൈബർ ആയുധ കമ്പനിയായ എൻ എസ് ഒ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത ഒരു സ്പൈവെയറാണ് പെഗസസ് . ഉപയോക്താക്കളുടെ മേൽ ചാരപ്രവർത്തനം നടത്തുന്ന മാൽവെയറാണ് സ്പൈവെയർ. ഐ ഒ എസ്സിന്റെ ഒട്ടുമിക്ക പതിപ്പുകളിലും ചില ആൻഡ്രായിഡ് പതിപ്പുകൾ പ്രവർത്തിക്കുന്ന ഉപകരണങ്ങളിലും ഈ സ്പൈവെയറിന് കടന്ന് കയറാൻ കഴിയും. ഒരു വെബ്സൈറ്റിലേക്ക് ലിങ്ക് നൽകുന്ന ട ms മൂലമാണ് പെഗസസ് സ്പൈവെയർ ഹാക്കിംഗ് സാമ്യമാകുക. ക്ലിക്ക് ചെയ്യുകയാണെങ്കിൽ ഈ ലിങ്ക് വഴി നമ്മളറിയാതെ പെഗാസെസ് സ്പൈവെയർ ഉപകരണത്തിൽ പ്രവേശിച്ച് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ മുഴുവൻ നിയന്ത്രണവും ഏറ്റെടുക്കും. ഒരു ഉപകരണത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ പെഗസസിന് അതിന്റെ കോഡ് പ്രവർത്തിപ്പിക്കുവാനും, കോൺടാക്റ്റുകൾ, സന്ദേശങ്ങൾ, ഫോട്ടോകൾ, തുടങ്ങിയ ഒട്ടുമിക്ക ആപ്ലിക്കേഷനുകളിൽ നിന്നും വിവരങ്ങൾ വിവരങ്ങൾ ചോർത്തുവാൻ സാധിക്കും.

ആത്മീയത

23-06-2022 5:50

ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം അഥവാ മധൂര്‍ ക്ഷേത്രം.

കാസര്‍കോഡിന്റെ വടക്കന്‍ ജില്ലയില്‍ സ്ഥിതി ചെയുന്നതാണ് ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം അഥവാ മധൂര്‍ ക്ഷേത്രം. മൂന്നു നിലകളുളള താഴികക്കുടവും, ചെമ്പില്‍പാളികളില്‍ തിളങ്ങുന്ന മേല്‍ക്കൂരയും മധുവാഹിനി നദിതീരത്തെ പ്രകൃതി മനോഹാരിതയില്‍ ഈ ക്ഷേത്രത്തെ എടുത്തു കാണിക്കുന്നു. ശ്രീമദ് അനന്തേശ്വര എന്ന ഭാവത്തിലുളള ശിവക്ഷേത്രമാണ് ഇതെങ്കിലും ശിവപാര്‍വ്വതിമാരുടെ പ്രിയ പുത്രന്‍ ഗജാനനായ ഗണപതിക്കാണ് പ്രധാന സ്ഥാനം. ആദ്യകാലത്ത് ഇവിടെ ശിവ പ്രതിഷ്ട മാത്ര ഉണ്ടായിരുന്നുള്ളു. പിന്നീട് ചില പൂജാരിമാര്‍ പ്രശ്നം വച്ചതിനേത്തുടര്‍ന്ന് ഇവിടെ ഗണപതിയുടെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു. തുടര്‍ന്നാണ് ഇവിടെ ഗണപതി പ്രതിഷ്ട നടത്തിയത്. ഉദയാസ്തമയ പൂജകളാണ് ഇവിടുത്തെ പ്രധാന വഴിപാട്. ഉണ്ണിയപ്പമാണ് ഇവിടെ പ്രസാദമായി ലഭിക്കുന്നത്. ഗണപതിക്ക് ഉണ്ണിയപ്പം ഏറേ ഇഷ്ടമാണെന്നാണ് വിശ്വാസം. മധൂര്‍ വിനായക ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാടാണ് മൂടപ്പം സേവ. ഉണ്ണിയപ്പം കൊണ്ട് വിഗ്രഹത്തെ മൂടുന്ന ഒരു ചടങ്ങാണിത്.

23-06-2022 5:37

ലോകത്തിലെ തന്നെ ഏക വാമന ക്ഷേത്രം കേരളത്തിൽ

ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രത്തില്‍ വിഷ്ണുവിനെ വാമന രൂപത്തില്‍ പ്രതിഷ്ടിച്ചുള്ള ഏക ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ തൃക്കാക്കര വാമനമൂർത്തിക്ഷേത്രം. ഓണമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഓണസദ്യ കെങ്കേമമായാണ് ക്ഷേത്രത്തിൽ നടത്തുന്നത്. ജാതി മത ഭേദമന്യേ ധാരാളം ആളുകൾ ഇവിടത്തെ ഓണസദ്യയിൽ പങ്കെടുക്കുന്നു. മഹാബലിയെ ചവിട്ടാനായി കാലുയർത്തി നിൽക്കുന്ന വാമന മൂർത്തിയുടെ ത്രിവിക്രമ രൂപത്തിലുള്ള പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിലുള്ളത്. 4,500 വർഷങ്ങൾക്കു മുമ്പ് പരശുരാമനാലാണ് ഈ ക്ഷേത്രം സൃഷ്ടിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിൽ വാമനനും ശിവനുമാണ് പ്രധാന പ്രതിഷ്ഠകൾ. ഇരുവരും കിഴക്കോട്ട് ദർശനമായി വാഴുന്നു. പാർവ്വതി, ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ശ്രീകൃഷ്ണൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരാണ് ഉപദേവതകൾ. അത്തം മുതൽ പത്ത് ദിവസമാണ് ക്ഷേത്രത്തിലെ ഉത്സവം. പത്ത് ദിവസം മുടങ്ങാതെ ക്ഷേത്രത്തിൽ കുളിച്ചു തൊഴുന്നവർക്ക് ഇഷ്ടകാര്യ സിദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം.

യാത്ര

23-06-2022 1:52

ദക്ഷിണേന്ത്യയിലെ ഏറ്റവും ചെറിയ ശിലാക്ഷേത്രം. വിഴിഞ്ഞത്തെ പാറ മുറിച്ച ഗുഹ

ദക്ഷിണേന്ത്യയിലെ ഏറ്റവും ചെറിയ ശിലാക്ഷേത്രമായി കണക്കാക്കപ്പെടുന്നതാണ് തിരുവനന്തപുരം വിഴിഞ്ഞത്തുള്ള പാറ മുറിച്ച ഗുഹ. എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്ന ഗുഹാ ക്ഷേത്രം വിഴിഞ്ഞത്തെ പ്രധാന കാഴ്ചകളില്‍ ഒന്നാണ്. പുറം ഭിത്തിയില്‍ ശിവന്റെയും അദ്ദേഹത്തിന്റെ പങ്കാളിയായ പാര്‍വതിയുടെയും പൂര്‍ത്തിയാകാത്ത പ്രതിമാണ് കൊത്തിയിരിക്കുന്നത്. കേരളത്തിലെ പാറ മുറിച്ച് നിര്‍മ്മിക്കുന്ന ആദ്യകാല ഗുഹാക്ഷേത്രങ്ങളിലൊന്നാണിതെന്ന് കരുതപ്പെടുന്നു. 1965 മുതല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഒരു സംരക്ഷിത സ്മാരകമാണ് ഈ റോക്ക് കട്ട് ഗുഹ. ഈ ഗുഹയ്ക്ക് എതിരായിട്ടാണ് തിരുവനനന്തപുരത്തെ തന്നെ ഏറ്റവും പ്രസിദ്ധമായ മുസ്ലിം ദേവാലയം നിലകൊള്ളുന്നതും. ക്ഷേത്ര സമയം: 09:00 - 18:00

മൂന്ന് കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള തിക്കോടി ഡ്രൈവ് ഇൻ ബീച്ച്.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ്. മൂന്ന് കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള തിക്കോടി ഡ്രൈവ് ഇൻ ബീച്ച്. വേലിയേറ്റ സമയത്ത് വെള്ളം കയറിയിട്ട് നനയുമ്പോള്‍ ഇവിടെയുള്ള മണലിന് ഉറപ്പ് വര്‍ദ്ധിക്കുന്നതിനാല്‍ വാഹനങ്ങളുടെ ടയറുകള്‍ മണലില്‍ താഴുകയില്ല. റോഡിലൂടെ ഓടിക്കുന്നതിലും വേഗത്തില്‍ തിരകളോടൊപ്പം കടലോരത്തുകൂടി വാഹനമോടിക്കാൻ കഴിയും. മുഴുപ്പിലങ്ങാട് കഴിഞ്ഞാല്‍ പ്രകൃതി കനിഞ്ഞരുളിയ ജില്ലയിലെ ഏക ഡ്രൈവിങ്ങ് ബീച്ചാണിത്. ദേശീയപാതയില്‍ തിക്കോടി പഞ്ചായത്ത് ബസാറില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള തിക്കോടി ബീച്ചിന്റെ സൌന്ദര്യം നുകരാന്‍ നിരവധി പേരാണ് ദിവസേന എത്തുന്നത്. കൊത്തുപണികളോട് കൂടിയ പാറകളും, മനോഹരമായ പ്രകൃതി രമണീയതയും, ബാഡ്മിന്റണ്‍, വോളിബോള്‍ കോര്‍ട്ടുകള്‍ എന്നിവയും ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്. ആഴം കുറഞ്ഞ കടലായതിനാല്‍ നീന്താനും മറ്റു ജലകായിക വിനോദങ്ങള്‍ക്കും പറ്റിയതാണ്. കോഴിക്കോട് നഗരത്തിൽ നിന്നും തിക്കോടി ഡ്രൈവ്-ഇൻ ബീച്ചിലേക്ക് 33 കിലോമീറ്ററാണ് ദൂരം. കോഴിക്കോട് പുതിയ ബസ്‌ സ്റ്റാൻഡിൽ നിന്നും വടകര- കൊയിലാണ്ടി ഹൈവേയിൽ തിക്കോടി നിന്നും 1 KM. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 8 കി മീ

23-06-2022 12:24

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലീം പള്ളി താഴത്തങ്ങാടി ജുമാ മസ്ജിദ്.

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലീം പള്ളികളിലൊന്നാണ് താഴത്തങ്ങാടി ജുമാ മസ്ജിദ്. മീനച്ചിലാറിന്റെ കരയിൽ പാർക്കുന്ന മുസ്‌ലിംകൾക്ക് ആരാധന നടത്താൻ തെക്കുംകൂർ രാജാവാണ് പള്ളി നിർമിച്ചു നൽകിയതെന്നു വിശ്വാസം. തിരുവിതാംകൂർ രാജകൊട്ടാരങ്ങളിലേതു പോലെ കൊത്തു പണിയും തച്ചുശാസ്ത്ര തന്ത്രവും തെളിഞ്ഞു നിൽക്കുന്ന പള്ളി വാസ്തുവിദ്യയിൽ കേരളത്തിലെ മറ്റെല്ലാ പുരാതന നിർമിതികളേയും താരതമ്യം ചെയ്യുന്നു. പഴയ കെട്ടിടങ്ങളുടെ ഭംഗിവിശേഷം ആസ്വദിക്കാൻ താൽപര്യമുള്ളവരെ കൗതുകലോകത്ത് എത്തിക്കുന്നു താഴത്തങ്ങാടി പള്ളിയിലെ കാഴ്ചകൾ. പള്ളിയുടെ മുഹവാരത്തിൽ ഒറ്റക്കല്ലിൽ തീർത്ത ഒരു കരിങ്കൽ തൊട്ടിയുണ്ട്. കിണറ്റിൽ നിന്നും കോരിയെടുക്കുന്ന വെള്ളം കൽപാത്തി വഴി തൊട്ടിയിലെത്തിക്കുന്നു. ഇതാണു പള്ളിയിൽ പ്രവേശിക്കാൻ ശരീരശുദ്ധി വരുത്താൻ ഉപയോഗിക്കുന്നത്. കിഴക്കേ വരാന്തയിൽ ഖുറാൻ വചനങ്ങളും തടികൊണ്ടുള്ള മോന്താപ്പിൽ കൊത്തുപണികളും രേഖപ്പെടുത്തിയിരിക്കുന്നു. തെക്കുംകൂർരാജാവ് പള്ളിക്ക് സംഭാവന ചെയ്തതെന്നു കരുതപ്പെടുന്ന ഒരു വാളും ഇവിടെകാണാം. പള്ളിയുടെ മുൻഭാഗത്തായി ഒരു സൂര്യഘടികാരവുമൂണ്ട്. പണ്ട് നമസ്കാരസമയം കണക്കാക്കാൻ ഉപയോഗിച്ചിരുന്നതായിരുന്നു ഇത്. ഖാസിയുടെ മുറിയിലേയ്ക്കു തുറക്കുന്ന വാതിലിൽ ഇന്ന് അത്ര പ്രചാരത്തിലില്ലാത്ത മുക്കുറ്റിസാക്ഷ കാണാവുന്നതാണ്. സമീപത്തുള്ള വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം , എറണാകുളം ജില്ല (90 കി.മി.) & തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, തിരുവനന്തപുരം ജില്ല (153.5 കി.മി.) ട്രെയിന്‍ മാര്‍ഗ്ഗം റെയിൽവേ സ്റ്റേഷൻ കോട്ടയം (4 കി.മി.) റോഡ്‌ മാര്‍ഗ്ഗം കെ എസ് ആർ ടി സി കോട്ടയം (4 കി.മി.)

© 2023 Linksmedia Technologies