mediasevennews@gmail.com
+91 98951 61102 / +91 7034 825 825
  •  തൃശൂരിൽ നിന്നും വിജയിച്ച ബിജെപിയുടെ എംപി സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, കുന്നംകുളത്ത് യുവാവ് മർദ്ധനമേറ്റ് മരണപ്പെട്ടു.
ഗ്യാങ്ങ്സ് ഓഫ് സുകുമാരക്കുറുപ്പ്

7/2/2023

കൊച്ചി . ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. ഏറെ കൗതുകം നിറഞ്ഞതാണ് ഈ പോസ്റ്റർ സൂക്ഷിച്ചു നോക്കിയാൽ മാത്രമേ ഈ കൗതുകം മനസ്സിലാവുകയുള്ളൂ ദുൽഖർ സൽമാൻ്റെ തലയാണ് പോസ്റ്ററിൽ കാണുന്നത്. സാധാരണ അതാതു ചിത്രങ്ങളിലെ അഭിനേതാക്കളെയാണ് പോസ്റ്ററുകളിൽ ഉൾപ്പെടുത്തുക എന്നാൽ ഇവിടെ ദുൽഖർ സൽമാനെ ഉൾക്കൊള്ളിച്ചിരിക്കുന്നത് കുറുപ്പ് എന്ന ചിത്രത്തിൽ സുകുമാരക്കുറുപ്പ് എന്ന കഥാപാത്രത്തെ ദുൽഖർ സൽമാൻ അവതരിപ്പിച്ച് പ്രശംസ നേടിയിരുന്നതിനാലാണ്. കുറുപ്പ് എന്ന ചിത്രത്തിൻ്റെ പോസ്റ്റർ ഭിത്തിയിൽ ഒട്ടിച്ചിരിക്കുകയാണ്. അതും സൂഷ്മതയോടെ ശ്രദ്ധിച്ചാൽ മാത്രമേ മനസ്സിലാകൂ. അതിൻ്റെ ഏറ്റവും മുകളിലായി മറ്റൊരു ചിത്രമായ അജഗജാന്തരത്തിൻ്റെ പോസ്റ്ററും കാണാം. ഒരു ഭിത്തിയിലെ പടങ്ങളാണിത്. ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ഈ ചിത്രത്തിന് ഏറെ അനുയോജ്യമായ ഒരു ഫസ്റ്റ് ലുക്ക് തന്നെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഈ ചിത്രത്തിൻ്റെ കഥയിൽ കുറുപ്പ് എന്ന ചിത്രത്തിലെ ചിലഭാഗങ്ങൾക്ക് ഏറെ ബന്ധമുണ്ട്. അതു തന്നെയാണ് ഇത്തരത്തിലുള്ള ഒരു പോസ്റ്റർ പുറത്തുവിടാൻ അണിയറ പ്രവർത്തകരെ പ്രേരിപ്പിക്കുവാൻ കാരണവും. അബു സലിം സുകുമാരക്കുറുപ്പ് എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മുൻ നിരയിലേക്കു കടക്കുന്നു. ഷാജി കൈലാസ് - ആനി ദമ്പതിമാരുടെ ഇളയ മകൻ റുബിൻ ഷാജി കൈലാസിനെ ആദ്യമായി രംഗത്തവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. സൂര്യ ക്രിഷ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനോജ് വർഗീസ്, വൈഷ്ണവ്, സോണിയ മൽഹാർ, ജോണി ആൻ്റെണി ടിനി ടോം, ശ്രീജിത്ത് രവി സുജിത് ശങ്കർ ഇനിയ ദിനേശ് പണിക്കർ, സാബു ഗുണ്ടു കാട്, സുന്ദർ എന്നിവരും പ്രധാന താരങ്ങളാണ്. തിരക്കഥ വി. ആർ. ബാലഗോപാൽ. ഗാനങ്ങൾ - ബി.കെ. ഹരിനാരായണൻ സംഗീതം - മെജോ ജോസഫ്. ആലാപനം. വിനീത് ശ്രീനിവാസൻ, അഫ്സൽ ഛായാഗ്രഹണം രജീഷ് രാമൻ എഡിറ്റിംഗ് അഭിലാഷ് റാമചന്ദ്രൻ മേക്കപ്പ് സന്തോഷ് വെൺപകൽ നിശ്ചല ഛായാഗ്രഹണം അജീഷ് കോസ്റ്റ്യും ഡിസൈൻ ബ്യൂസി ബേബി ജോൺ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ കൃഷ്ണകുമാർ പ്രൊഡക്ഷൻ എക്സിക്കുട്ടീവ് കുര്യൻ ജോസഫ് പ്രൊഡക്ഷൻ കൺട്രോളർ ഹരികാട്ടാക്കട പ്രൊജക്റ്റ് ഡിസൈൻ മുരുകൻ എസ്. പ്രജീവം മൂവീസിൻ്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു വാഴൂർ ജോസ്.

LATEST NEWS

നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉടൻ അന്യോഷണം ആരംഭിക്കണമെന്ന് എഎ റഹീം എം.പി

പേവിശബാധയ്ക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ

സൈത്തൂൻ അക്കാദമിയിൽ പരിസ്ഥിതി ദിനം ആചരിച്ചു

വള്ളക്കടവ് വിമംജെ. ഇൻസ്റ്റിറ്യൂഷൻ സ്കൂൾ പ്രവേശനോത്സവത്തിന് തുടക്കമായി

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ദശാബ്ദ ദിന സപ്ലിമെന്റ് പ്രകാശിപ്പിച്ചു.

പ്രതിസന്ധികളിൽ ക്ഷമ കൈക്കൊള്ളുന്നതാണ് വിശ്വാസിയുടെ ബാധ്യത എന്ന് വള്ളക്കടവ് ചീഫ് ഇമാം അബ്ദുൽ ഗഫാർ മൗലവി

ജീവകാരുണ്യ പ്രവർത്തനത്തിലൂടെ പുണ്യവും ആത്മീയ നിർവ്യതിയുoനേടാമെന്ന് പാളയം ഇമാം ശുഹൈബ് മൗലവി

© 2023 Linksmedia Technologies