ലോകത്തിലെ തന്നെ ഏക വാമന ക്ഷേത്രം കേരളത്തിൽ
23-06-2022 5:37
ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രത്തില്‍ വിഷ്ണുവിനെ വാമന രൂപത്തില്‍ പ്രതിഷ്ടിച്ചുള്ള ഏക ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ തൃക്കാക്കര വാമനമൂർത്തിക്ഷേത്രം. ഓണമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഓണസദ്യ കെങ്കേമമായാണ് ക്ഷേത്രത്തിൽ നടത്തുന്നത്. ജാതി മത ഭേദമന്യേ ധാരാളം ആളുകൾ ഇവിടത്തെ ഓണസദ്യയിൽ പങ്കെടുക്കുന്നു. മഹാബലിയെ ചവിട്ടാനായി കാലുയർത്തി നിൽക്കുന്ന വാമന മൂർത്തിയുടെ ത്രിവിക്രമ രൂപത്തിലുള്ള പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിലുള്ളത്. 4,500 വർഷങ്ങൾക്കു മുമ്പ് പരശുരാമനാലാണ് ഈ ക്ഷേത്രം സൃഷ്ടിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിൽ വാമനനും ശിവനുമാണ് പ്രധാന പ്രതിഷ്ഠകൾ. ഇരുവരും കിഴക്കോട്ട് ദർശനമായി വാഴുന്നു. പാർവ്വതി, ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ശ്രീകൃഷ്ണൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരാണ് ഉപദേവതകൾ. അത്തം മുതൽ പത്ത് ദിവസമാണ് ക്ഷേത്രത്തിലെ ഉത്സവം. പത്ത് ദിവസം മുടങ്ങാതെ ക്ഷേത്രത്തിൽ കുളിച്ചു തൊഴുന്നവർക്ക് ഇഷ്ടകാര്യ സിദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം.