മൂന്ന് കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള തിക്കോടി ഡ്രൈവ് ഇൻ ബീച്ച്.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ്. മൂന്ന് കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള തിക്കോടി ഡ്രൈവ് ഇൻ ബീച്ച്. വേലിയേറ്റ സമയത്ത് വെള്ളം കയറിയിട്ട് നനയുമ്പോള്‍ ഇവിടെയുള്ള മണലിന് ഉറപ്പ് വര്‍ദ്ധിക്കുന്നതിനാല്‍ വാഹനങ്ങളുടെ ടയറുകള്‍ മണലില്‍ താഴുകയില്ല. റോഡിലൂടെ ഓടിക്കുന്നതിലും വേഗത്തില്‍ തിരകളോടൊപ്പം കടലോരത്തുകൂടി വാഹനമോടിക്കാൻ കഴിയും. മുഴുപ്പിലങ്ങാട് കഴിഞ്ഞാല്‍ പ്രകൃതി കനിഞ്ഞരുളിയ ജില്ലയിലെ ഏക ഡ്രൈവിങ്ങ് ബീച്ചാണിത്. ദേശീയപാതയില്‍ തിക്കോടി പഞ്ചായത്ത് ബസാറില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള തിക്കോടി ബീച്ചിന്റെ സൌന്ദര്യം നുകരാന്‍ നിരവധി പേരാണ് ദിവസേന എത്തുന്നത്. കൊത്തുപണികളോട് കൂടിയ പാറകളും, മനോഹരമായ പ്രകൃതി രമണീയതയും, ബാഡ്മിന്റണ്‍, വോളിബോള്‍ കോര്‍ട്ടുകള്‍ എന്നിവയും ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്. ആഴം കുറഞ്ഞ കടലായതിനാല്‍ നീന്താനും മറ്റു ജലകായിക വിനോദങ്ങള്‍ക്കും പറ്റിയതാണ്.
കോഴിക്കോട് നഗരത്തിൽ നിന്നും തിക്കോടി ഡ്രൈവ്-ഇൻ ബീച്ചിലേക്ക് 33 കിലോമീറ്ററാണ് ദൂരം. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നും വടകര- കൊയിലാണ്ടി ഹൈവേയിൽ തിക്കോടി നിന്നും 1 KM. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 8 കി മീ