mediasevennews@gmail.com
+91 98951 61102 / +91 7034 825 825
  •  വിഴിഞ്ഞം വാർഡിൽ യുഡിഎഫ് വിജയിച്ചു, ക്ഷേമ പെൻഷൻ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കൽ സമയം നീട്ടി,
ആറാം വർഷത്തിലേക്ക് ചുവടുവെച്ച് ക്രാഫ്റ്റ്സ് വില്ലേജ്.

തിരുവനന്തപുരം. കടൽ കടന്ന് കേരളപ്പെരുമ: ആറാം വർഷത്തിലേക്ക് ചുവടുവെച്ച് ക്രാഫ്റ്റ്സ് വില്ലേജ് തിരുവനന്തപുരം: രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയുമുൾപ്പെടെ കൈകളിൽ കേരളത്തിലെ കലാകാരൻമാരുടെ കരവിരുതിന്റെ മുദ്ര പതിപ്പിച്ച് വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് അഞ്ചു വർഷം പിന്നിടുന്നു. കരകൗശല ഉൽപന്നങ്ങൾ മാത്രം വിൽക്കുന്ന സ്ഥാപനങ്ങളെടുത്താൽ, വിറ്റവയുടെ എണ്ണത്തിൽ രാജ്യത്തു തന്നെ മുൻപിലെത്താൻ കഴിഞ്ഞത് 5 വർഷംകൊണ്ടു കയ്യെത്തിപ്പിടിച്ച നേട്ടമാണ്. 50 കോടി രൂപയുടെ വിറ്റുവരവാണ് ഇതിനകം നേടിയത്. ദേശീയ, രാജ്യാന്തര പുരസ്കാരങ്ങൾ നേടിയവരുൾപ്പെടെ അൻപതിലധികം കലാകാരൻമാർക്കു ജീവിതത്തിലെ പുതിയ വെളിച്ചമായും മാറി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് 2021 ജനുവരി 16നു മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിൽ സംഘടിപ്പിച്ച ജി20 രാജ്യാന്തര ഉച്ചകോടിയുടെ പ്രധാന വേദികളിലൊന്നായിരുന്ന ക്രാഫ്റ്റ്സ് വില്ലേജ് 2024ൽ ദക്ഷിണേന്ത്യയിലെ ലീഡിങ് ടൂറിസം കേന്ദ്രത്തിനുള്ള SATA പുരസ്കാരവും നേടി. പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കുന്ന ഇവിടെ 5 ലക്ഷത്തിലധികം പേരാണ് 5 വർഷത്തിനിടെ ടിക്കറ്റ് എടുത്ത് എത്തിയത്. വിവിധ പരിപാടികൾക്കുൾപ്പെടെ ആകെ വന്നുപോയവരുടെ എണ്ണമെടുത്താൽ 10 ലക്ഷം കവിയും. കോവളത്ത് എത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമായി മാറിയതാണു നേട്ടമായത്. വിദേശ വിനോ‍ദസഞ്ചാരികൾ ഒരുലക്ഷത്തോളമെത്തി. 33 ക്രാഫ്റ്റ്സ് സ്റ്റുഡിയോയും കേന്ദ്ര കൈത്തറി വകുപ്പിനു കീഴിലുള്ള കൈത്തറി യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. കരകൗശല വസ്തുക്കളുടെ നിർമാണം വീക്ഷിക്കാനും ഇഷ്ടമുള്ളവ വാങ്ങാനും സ്റ്റുഡിയോയിൽ അവസരമുണ്ട്. ഒട്ടേറെ കലാകാരൻമാരുടെ അധ്വാനം മികച്ച വില നൽകി കടൽ കടന്നു. മ്യൂസിക് ഫെസ്റ്റിവൽ, ഡാൻസ് ഫെസ്റ്റിവൽ, തിയറ്റർ ഫെസ്റ്റിവൽ, കുട്ടികൾക്കായുള്ള അവധിക്കാല ക്യാംപുകൾ എന്നിങ്ങനെ നാടിനെ കലയുമായി അടുപ്പിക്കാനുള്ള പരിശ്രമങ്ങൾ ഒട്ടേറെ ഇക്കാലയളവിലുണ്ടായി. കോട്ടയത്തെ അക്ഷരം മ്യൂസിയം, രാജാരവിവർമ മ്യൂസിയം, ചാലിയം വാക്ക് വേ തുടങ്ങി ഏറ്റവും മികച്ച ടൂറിസം ടെസ്റ്റിനേഷനുകൾ ഒരുക്കുന്നതിലും കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് നിർണായക പങ്കു വഹിച്ചു. ഉബുറോയ് എന്ന നാടകം, ഒരു പൂമാല കഥ എന്ന സർക്കസ് തിയറ്റർ, ഒറ്റ, സ്പോട് ലൈറ്റ് എന്ന നൃത്തരൂപങ്ങൾ, അഗ്നി 3 സംഗീത പരിപാടി തുടങ്ങിയവയുടെ നിർമാണവും നിർവഹിച്ചു. അഞ്ചാം വർഷത്തിൽ കേരളത്തെ വിസ്മയിപ്പിക്കുന്ന ഒട്ടേറെ കലാപരിപാടികളുടെ പണിപ്പുരയിലാണു കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ടി.യു ശ്രീപ്രസാദ് പറഞ്ഞു.

LATEST NEWS

ലെൻസ്ഫെഡ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ 27-ാം വാർഷികാഘോഷം ഇന്ന്

ആറാം വർഷത്തിലേക്ക് ചുവടുവെച്ച് ക്രാഫ്റ്റ്സ് വില്ലേജ്.

റോട്ടറാക്ട് ക്ലബ്ബ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 129-ാം ജന്മദിനാഘോഷം ജനുവരി 23-ന് തിരുവനന്തപുരത്ത്

എസ് വൈ എസ് സാന്ത്വനം മെഡിക്കല്‍, ഡയാലിസ് കാര്‍ഡ് സംസ്ഥാന തല വിതരണോദ്ഘാടനം സംഘടിപ്പിച്ചു.

അദ്വൈതക്ക് കൈത്താങ്ങുമായി എം എ യൂസഫലി.

ചികിത്സ സഹായവുമായി എം എ യൂസഫലി

ചികിത്സ സഹായഹസ്തവുമായി എം.എ യൂസഫലി

© 2023 Linksmedia Technologies