mediasevennews@gmail.com
+91 98951 61102 / +91 7034 825 825
  •  വിഴിഞ്ഞം വാർഡിൽ യുഡിഎഫ് വിജയിച്ചു, ക്ഷേമ പെൻഷൻ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കൽ സമയം നീട്ടി,
കേരളത്തിൻ്റെ ബയോ ഇക്കോണമി 8. 24 ബില്യൺ ഡോളർ പിന്നിട്ടു.

9/10/25

തിരുവനന്തപുരം കേരളത്തിന്റെ ബയോ ഇക്കോണമി അതിവേഗം വളര്‍ച്ച കൈവരിക്കുന്നതായി പഠനറിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാറിനു വേണ്ടി അസോസിയേഷന്‍ ഓഫ് ബയോടെക്‌നോളജി ലെഡ് എന്റര്‍പ്രൈസസ് (ABLE) തയ്യാറാക്കിയ കേരള ബയോ ഇക്കോണമി റിപ്പോര്‍ട്ട് 2025ലാണ് രാജ്യത്തിനു തന്നെ മാതൃകയാകുന്ന കേരളത്തിന്റെ വളര്‍ച്ച ചൂണ്ടിക്കാണിക്കുന്നത്. 2022-ല്‍ 6.25 ബില്യണ്‍ ഡോളറായിരുന്ന ഈ മേഖലയുടെ മൂല്യം, 2024 ല്‍ 7.54 ബില്യണായും 2025-ല്‍ 8.24 ബില്യണ്‍ ഡോളറായും ഉയര്‍ന്നു. 12 ശതമാനം വാര്‍ഷിക വളര്‍ച്ചാനിരക്കാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ ജിഡിപിയില്‍ ബയോ ഇക്കോണമിയുടെ വിഹിതം മൂന്നു വര്‍ഷത്തിനുള്ളില്‍ 3.96 ശതമാനത്തില്‍ നിന്ന് 5.1 ശതമാനമായി വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഐടി, ഹെല്‍ത്ത്കെയര്‍, ടൂറിസം, പ്രവാസി വരുമാനം തുടങ്ങിയവയ്‌ക്കൊപ്പം കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നായി ബയോ ഇക്കോണമി മാറിയെന്നും റിപ്പോര്‍ട്ട് പറയുന്നു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ഉപകമ്പനിയായ കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്കും ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കും ചേര്‍ന്നു കോവളത്തു സംഘടിപ്പിക്കുന്ന ബയോ കണക്ട് 3.0 യുടെ വേദിയില്‍വച്ച് വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് പഠന റിപ്പോര്‍ട്ട് പുറത്തിറക്കി. സംസ്ഥാനത്തിന്റെ ബയോ ഇക്കോണമി വളര്‍ച്ചയിലെ ഏറ്റവും നിര്‍ണായക ഘടകമാകുന്നത് ബയോ ഫാര്‍മ മേഖലയാണ്. ആകെ മൂല്യത്തിന്റെ 44 ശതമാനവും ബയോ ഫാര്‍മ മേഖലയില്‍ നിന്നാണ്. ശക്തമായ ഗവേഷണ- ഉത്പാദന ശേഷിയുടെ അടിസ്ഥാനത്തില്‍ വളരുന്ന ആയുര്‍വേദം, ന്യൂട്രാസ്യൂട്ടിക്കല്‍സ്, മെഡ്‌ടെക് മേഖലകളാണ് ബയോ ഫാര്‍മ മേഖലയുടെ നട്ടെല്ല്. ബയോ ഇക്കോണമി വളര്‍ച്ചയില്‍ ആകെ മൂല്യത്തിന്റഎ 35 ശതമാനം കൈയ്യാളുന്ന ബയോ ഇന്‍ഡസ്ട്രി മേഖലയാണ് രണ്ടാം സ്ഥാനത്ത്. ബയോഫ്യൂവല്‍, ഫെര്‍മെന്റേഷന്‍ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍, മാരിടൈം പ്രോസസ്സിംഗ്, മദ്യം ഉത്പാദനം തുടങ്ങിയ വ്യവസായങ്ങള്‍ മേഖലയ്ക്ക് കരുത്തുപകരുന്നു. പരമ്പരാഗതമായ റബ്ബര്‍, കയര്‍, ജൈവകൃഷി എന്നിവ ബയോ അഗ്രി മേഖലയെ നിലനിര്‍ത്തുമ്പോള്‍, ഡയഗ്‌നോസ്റ്റിക്‌സ്, ഗവേഷണം, ലൈഫ് സയന്‍സ് സര്‍വീസുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ബയോ സര്‍വീസസ് മേഖലയും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2020 മുതല്‍ 2025 വരെ 35.8 മില്യണ്‍ ഡോളറിലധികം സ്വകാര്യ നിക്ഷേപം ആരോഗ്യ, ലൈഫ് സയന്‍സ് മേഖലയില്‍ എത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. കേരള മെഡിക്കല്‍ ടെക്‌നോളജി കോണ്‍സോര്‍ഷ്യം, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി തുടങ്ങിയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന ശക്തമായ സ്ഥാപന ഘടനയും, അറുപതിലധികം ഗവേഷണ സ്ഥാപനങ്ങളുമാണ് ഈ വളര്‍ച്ചയ്ക്ക് ആധാരമായത്. വര്‍ഷംതോറും ഏകദേശം 10,000 പരിചയസമ്പന്നരായ പ്രൊഫഷണലുകളാണ് ഇവിടങ്ങളില്‍ നിന്നും പുറത്തിറങ്ങുന്നത്. കേരള ഇന്‍ഡസ്ട്രിയല്‍ പോളിസി 2023, ബയോഇ3 പോളിസി (ഇക്കണമി, എന്‍വയോണ്‍മെന്റ്, എംപ്ലോയ്‌മെന്റ്) തുടങ്ങിയ നയങ്ങളും വരാനിരിക്കുന്ന ബയോടെക്‌നോളജി ലൈഫ് സയന്‍സ് പോളിസിയും ഈ വളര്‍ച്ചക്ക് വഴിയൊരുക്കി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി, അടിത്തറയില്‍നിന്നുള്ള ജനകീയ വികസന മാതൃകയിലൂടെയാണ് കേരളം ബയോ ഇക്കോണമിയെ വളര്‍ത്തുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ആയുര്‍വേദവും ന്യൂട്രാസ്യൂട്ടിക്കല്‍സും ഉള്‍പ്പെടുന്ന മേഖല മാത്രം ഒരു ബില്യണ്‍ ഡോളറിലധികം മൂല്യം സൃഷ്ടിച്ച് 40 ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്നു. 2047ഓടെ ബയോടെക്‌നോളജിയുടെ വിഹിതം സംസ്ഥാന ജിഡിപിയില്‍ 10 ശതമാനമാക്കാനും, ആയിരം സ്റ്റാര്‍ട്ടപ്പുകള്‍ വളര്‍ത്താനും, ഒരു ലക്ഷം പ്രൊഫഷണലുകളെ പരിശീലിപ്പിക്കാനും, മേഡ് ഇന്‍ കേരള ബ്രാന്‍ഡിന് കീഴില്‍ അഞ്ച് ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നേടാനും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

LATEST NEWS

ലെൻസ്ഫെഡ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ 27-ാം വാർഷികാഘോഷം ഇന്ന്

ആറാം വർഷത്തിലേക്ക് ചുവടുവെച്ച് ക്രാഫ്റ്റ്സ് വില്ലേജ്.

റോട്ടറാക്ട് ക്ലബ്ബ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 129-ാം ജന്മദിനാഘോഷം ജനുവരി 23-ന് തിരുവനന്തപുരത്ത്

എസ് വൈ എസ് സാന്ത്വനം മെഡിക്കല്‍, ഡയാലിസ് കാര്‍ഡ് സംസ്ഥാന തല വിതരണോദ്ഘാടനം സംഘടിപ്പിച്ചു.

അദ്വൈതക്ക് കൈത്താങ്ങുമായി എം എ യൂസഫലി.

ചികിത്സ സഹായവുമായി എം എ യൂസഫലി

ചികിത്സ സഹായഹസ്തവുമായി എം.എ യൂസഫലി

© 2023 Linksmedia Technologies