mediasevennews@gmail.com
+91 98951 61102 / +91 7034 825 825
  •  കേരളത്തിൽ SIR നീട്ടിവെക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഇലക്ഷൻ കമ്മീഷന് കത്ത് നൽകി. തദ്ദേശ തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയാണ് നടപടി. സർവകക്ഷി യോഗത്തിൽ പ്രധാന പാർട്ടികളും ഇതേ ആവശ്യമുന്നയിച്ചിരുന്നു
കേരളത്തിന് പ്രത്യേക ബയോടെക് നയം വേണം; ബയോകണക്ട് 3.0 സമാപിച്ചു

111/10/2025

തിരുവനന്തപുരം കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്കും ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കും ചേര്‍ന്നു കോവളത്തു സംഘടിപ്പിച്ച ബയോകണക്ട് 3.0 സമാപിച്ചു. ലൈഫ് സയന്‍സ് മേഖലയില്‍ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്നും ഇത് മുന്നില്‍ക്കണ്ട് പ്രത്യേക ബയോടെക് നയനിര്‍മാണത്തിന് കേരളം തയാറാകണമെന്നും ബയോകണക്ടില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ബയോകണക്ടിന്റെ സമാപനദിവസമായ ഇന്നലെ കേരളത്തിന്റെ ബയോ ഇക്കോണമി- കരുത്തും അവസരങ്ങളും എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാറിനു വേണ്ടി അസോസിയേഷന്‍ ഓഫ് ബയോടെക്‌നോളജി ലെഡ് എന്റര്‍പ്രൈസസ് (ABLE) തയ്യാറാക്കിയ കേരള ബയോ ഇക്കോണമി റിപ്പോര്‍ട്ട് 2025 കേരളത്തിന്റെ ബയോ ഇക്കോണമി അതിവേഗ വളര്‍ച്ച കൈവരിക്കുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ദേശീയ ബയോ ടെക് നയത്തിന്റെ മാതൃകയില്‍ കേരളത്തിനും ബയോടെക് നയം ആവശ്യമാണെന്ന് അഭിപ്രായമുയര്‍ന്നത്. ഇന്ത്യയുടെ 165.7 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബയോ-ഇക്കോണമിയില്‍ 4.5% സംഭാവന ചെയ്യുന്നത് കേരളമാണ്. രാജ്യത്തിന്റെ ബയോ ഇക്കോണമിയിലേക്ക സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങളില്‍ എട്ടാം സ്ഥാനത്താണ് കേരളം. സമ്പന്നമായ സാംസ്‌കാരിക പൈതൃകം, സമുദ്ര വിഭവങ്ങള്‍, പരിസ്ഥിതി സംരക്ഷണ സമീപനം എന്നിവയാണ് കേരളത്തെ വേറിട്ടുനിര്‍ത്തുന്നതെന്നും വിദഗ്ധര്‍ പറഞ്ഞു. 2047 ഓടെ കേരളത്തെ ഗ്ലോബല്‍ ബയോടെക്-ബയോമാനുഫാക്ചറിംഗ് ഹബ്ബ് ആക്കുക, 2030 ഓടെ സംസ്ഥാന ബയോഇക്കോണമിയുടെ മൂല്യം 11.24 ബില്യണ്‍ ഡോളറാക്കുക, സംസ്ഥാന ജിഡിപിയില്‍ ബയോഇക്കോണമി 10% വരെ ഉയര്‍ത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങളെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കെഎസ്‌ഐഡിസി മാനെജിങ് ഡയറക്ടര്‍ വിഷ്ണുരാജ്.പി ഐഎഎസും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫസര്‍ എ. സാബുവും വ്യക്തമാക്കി. വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ കെഎസ്‌ഐഡിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍.ഹരികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറല്‍ മാനെജര്‍ ബംഗാര്‍രാജു, ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്ക് സിഇഒ ഡോ പ്രവീണ്‍.കെ.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

LATEST NEWS

എസ് വൈ എസ് സാന്ത്വനം മെഡിക്കല്‍, ഡയാലിസ് കാര്‍ഡ് സംസ്ഥാന തല വിതരണോദ്ഘാടനം സംഘടിപ്പിച്ചു.

അദ്വൈതക്ക് കൈത്താങ്ങുമായി എം എ യൂസഫലി.

ചികിത്സ സഹായവുമായി എം എ യൂസഫലി

ചികിത്സ സഹായഹസ്തവുമായി എം.എ യൂസഫലി

കേരളത്തിന് പ്രത്യേക ബയോടെക് നയം വേണം; ബയോകണക്ട് 3.0 സമാപിച്ചു

കേരളത്തിൻ്റെ ബയോ ഇക്കോണമി 8. 24 ബില്യൺ ഡോളർ പിന്നിട്ടു.

തിരുവല്ലം ബിഎൻവി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം

ദേശീയ സന്നദ്ധ രക്തദാന ദിനം: സംസ്ഥാനതല ഉദ്ഘാടനം SCTIMST- യിൽ വെച്ച് നടന്നു.

© 2023 Linksmedia Technologies