ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം അഥവാ മധൂര്‍ ക്ഷേത്രം.
23-06-2022 5:50
കാസര്‍കോഡിന്റെ വടക്കന്‍ ജില്ലയില്‍ സ്ഥിതി ചെയുന്നതാണ് ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം അഥവാ മധൂര്‍ ക്ഷേത്രം. മൂന്നു നിലകളുളള താഴികക്കുടവും, ചെമ്പില്‍പാളികളില്‍ തിളങ്ങുന്ന മേല്‍ക്കൂരയും മധുവാഹിനി നദിതീരത്തെ പ്രകൃതി മനോഹാരിതയില്‍ ഈ ക്ഷേത്രത്തെ എടുത്തു കാണിക്കുന്നു. ശ്രീമദ് അനന്തേശ്വര എന്ന ഭാവത്തിലുളള ശിവക്ഷേത്രമാണ് ഇതെങ്കിലും ശിവപാര്‍വ്വതിമാരുടെ പ്രിയ പുത്രന്‍ ഗജാനനായ ഗണപതിക്കാണ് പ്രധാന സ്ഥാനം. ആദ്യകാലത്ത് ഇവിടെ ശിവ പ്രതിഷ്ട മാത്ര ഉണ്ടായിരുന്നുള്ളു. പിന്നീട് ചില പൂജാരിമാര്‍ പ്രശ്നം വച്ചതിനേത്തുടര്‍ന്ന് ഇവിടെ ഗണപതിയുടെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു. തുടര്‍ന്നാണ് ഇവിടെ ഗണപതി പ്രതിഷ്ട നടത്തിയത്. ഉദയാസ്തമയ പൂജകളാണ് ഇവിടുത്തെ പ്രധാന വഴിപാട്. ഉണ്ണിയപ്പമാണ് ഇവിടെ പ്രസാദമായി ലഭിക്കുന്നത്. ഗണപതിക്ക് ഉണ്ണിയപ്പം ഏറേ ഇഷ്ടമാണെന്നാണ് വിശ്വാസം. മധൂര്‍ വിനായക ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാടാണ് മൂടപ്പം സേവ. ഉണ്ണിയപ്പം കൊണ്ട് വിഗ്രഹത്തെ മൂടുന്ന ഒരു ചടങ്ങാണിത്.