നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 129-ാം ജന്മദിനാഘോഷം ജനുവരി 23-ന് തിരുവനന്തപുരത്ത്
22-1-2026
തിരുവനന്തപുരം: ഭാരതത്തിന്റെ വീരപുത്രൻ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 129-ാം ജന്മദിനാഘോഷം നേതാജി കോൺഗ്രസ് (NC) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. 2026 ജനുവരി 23 വെള്ളിയാഴ്ച തിരുവനന്തപുരം ഹോട്ടൽ പൂർണ്ണ ഓഡിറ്റോറിയത്തിൽ വെച്ചാണ് ആഘോഷങ്ങൾ നടക്കുന്നത്. ജനുവരി 23 രാവിലെ 7 മണിക്ക് നേതാജിയുടെ പൂർണ്ണകായ പ്രതിമയിൽ പുഷ്പാർച്ചനയോടും സർവ്വകക്ഷി പ്രാർത്ഥനയോടും കൂടി ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് രാവിലെ 10 മണിക്ക് നടക്കുന്ന ജന്മദിനാഘോഷ സമ്മേളനം നേതാജി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കടയ്ക്കമൺ മോഹൻദാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. സഞ്ചു ഡിയോൺ സമ്മേളനത്തിന് അധ്യക്ഷത വഹിക്കും.