കള്ളുഷാപ്പ് ലേലം
തിരുവനന്തപുരം ജില്ലയിലെ കള്ളുഷാപ്പുകളില്‍ വിറ്റുപോകാത്തവയുടെ വില്‍പ്പന ജൂണ്‍ 21, 22 തീയതികളില്‍ നടക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ അറിയിച്ചു. നെടുമങ്ങാട്, ചിറയിന്‍കീഴ്, നെയ്യാറ്റിന്‍കര റേഞ്ചില്‍ പെട്ട ഒന്നാം ഗ്രൂപ്പിലെയും വാമനാപുരം റേഞ്ചിലെ രണ്ടാം ഗ്രൂപ്പ്, വര്‍ക്കല റേഞ്ചിലെ മൂന്നാം ഗ്രൂപ്പ് കള്ളുഷാപ്പുകളും, ലൈസന്‍സ് റദ്ദ് ചെയ്യപ്പെട്ട അമരവിള, കിളിമാനൂര്‍ റേഞ്ചുകളിലെ ഒന്നാം ഗ്രൂപ്പ് കള്ളുഷാപ്പുകളും സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള വാടകതുകയ്ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂണ്‍ 21 ന് പതിനൊന്ന് മണിക്ക് ജില്ലാ കളക്ടടറുടെ നേതൃത്വത്തില്‍ വില്‍പ്പന നടത്തും. അന്നേ ദിവസം വിറ്റുപോകാത്ത ഷാപ്പുകളുടെ വാടക തുകയില്‍ 50 ശതമാനം കുറവ് വരുത്തി 22ന് രാവിലെ പതിനൊന്നിന് വീണ്ടും വില്‍പ്പന നടത്തും. തിരുവനന്തപുരം ഡിവിഷനിലെ വിറ്റുപോകാത്ത കള്ളുഷാപ്പുകളുടെ വില്‍പ്പനയും 22ന് നടക്കും. ഇങ്ങനെ ലഭിക്കുന്ന ഷാപ്പുകളിലെ വില്‍പ്പനാവകാശം 2023 മാര്‍ച്ച് 31 വരെയോ ടോഡി ബോര്‍ഡ് നിലവില്‍ വരുന്നത് വരെയോ ആയിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
വില്‍പ്പന നിബന്ധനകളെ സംബന്ധിച്ച വിവരങ്ങള്‍ തിരുവനന്തപുരം എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും നെയ്യാറ്റിന്‍കര, തിരുവനന്തപുരം, നെടുമങ്ങാട്, ആറ്റിങ്ങല്‍, വര്‍ക്കല എന്നീ എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നും തിരുവനന്തപുരം ഡിവിഷനിലെ എല്ലാ എക്സൈസ് റെയിഞ്ച് ഓഫീസുകളില്‍ നിന്നും അറിയാവുന്നതാണ്.