ബസുക്ക മമ്മൂട്ടിയുടെ പുതിയ ചിത്രം
11/12/2023
കൊച്ചി.
നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് മമ്മൂട്ടി നായകനാകുന്ന ബസൂക്ക എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.
തീയേറ്റർ ഓഫ്ഡ്രീംസിന്റെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു വി ഏബ്രഹാം , ഡോൾവിൻ കുര്യാക്കോസ്, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
നീട്ടിവളർത്തിയ മുടി പിന്നിൽക്കെട്ടി, അൽപ്പം താടിയും കൂളിംഗ് ഗ്ളാസ്സും ജാക്കറ്റും ധരിച്ച് നിൽക്കുന്ന ലുക്കിലാണ് മമ്മൂട്ടി.
വേഷത്തിലും രൂപത്തിലുമെല്ലാം ഏറെ വ്യത്യസ്ഥത പുലർത്തിക്കൊണ്ടാണ് ഈ കഥാപാത്രത്തെ പ്രേക്ഷകർക്കുമുന്നിൽ എത്തുന്നതെന്ന് ഈ ലുക്കിലൂടെ മനസ്സിലാക്കാം.
ഏറെ നിഗൂഢതകൾ ഒളിപ്പിച്ചിരിക്കുന്ന ഒരു കോപാത്രമായിത്തന്നെ കണക്കാക്കാം.
: ഗയിം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിതത്തിൽ മമൂട്ടിയുടെ കഥാപാത്രം ഏറെ കൗശലം നിറഞ്ഞതാണ്.
ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നതു കൂടാതെ നിരവധി വ്യത്യസ്ഥമായ ഗറ്റപ്പുകളിലൂടെയാണ് മമ്മൂട്ടി പ്രേഷകർക്കു മുന്നിലെത്തുന്നത്.
ഉയർന്ന സാങ്കേതികമികവോടെ അവതരിപ്പിക്കുന്ന ഒരു ഹൈടെക്ക് മൂവിയാണിത്.
പ്രശസ്ത നടൻ ഗൗതം മേനോൻ, മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സിദ്ധാർത്ഥ് ഭരതൻ, സണ്ണി വെയ്ൻ, ജഗദീഷ്. ഷൈൻ ടോം ചാക്കോ സുമിത്. (സ്ഫടികം ജോർജ് ) ദിവ്യ പിള്ള, ഐശ്വര്യ മേനോൻ, എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം - മിഥുൻ മുകുന്ദ്.
ഛായാഗ്രഹണം - നിമേഷ് രവി,
എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള.
കലാസംവിധാനം - അനീസ് നാടോടി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സുജിത്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഷെറിൻ സ്റ്റാൻലി , പ്രതാപൻ കല്ലിയൂർ
പ്രെഡക്ഷൻ കൺട്രോളർ - സഞ്ജു ജെ.
കൊച്ചി, പാലക്കാട്, കോയമ്പത്തൂർ, ബാംഗ്ളൂർ എന്നിവിടങ്ങളിലായി ഈ ചിതത്തിന്റെ ചിത്രീകരണം പൂർത്തിയാകും.