മിനയിൽ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഉദ്ഘാടന കർമ്മം നടന്നു.
21-7-2022
മിനയിൽ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഇന്റീരിയർ ഡിവിഷന്റെ നവീകരിച്ച ഫാക്ടറിയുടെ ഉൽഘാടനം ശ്രീമതി. ആരിഫ ബീവി ഈ മാസം 15 ന് വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ നിർവഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. വിൻസെന്റ് ഡി പോൾ ഭദ്രദീപം തെളിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മോഹനൻ, വ്യാപാരി വ്യവസായ സമിതി ജില്ലാ സെക്രട്ടറി ശ്രീ.ബാബുജാൻ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീ. സുധീർ, വാർഡ് മെമ്പർ ശ്രീ. സക്കീർ, അറ്റ്ലസ് കിച്ചൻ മാനേജിങ് ഡയറക്ടർ ശ്രീ. ഷാജഹാൻ എന്നിവർ ചടങ്ങിനു സാക്ഷ്യം വഹിച്ചു.