mediasevennews@gmail.com
+91 98951 61102 / +91 7034 825 825
  •  കേരളത്തിൽ SIR നീട്ടിവെക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഇലക്ഷൻ കമ്മീഷന് കത്ത് നൽകി. തദ്ദേശ തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയാണ് നടപടി. സർവകക്ഷി യോഗത്തിൽ പ്രധാന പാർട്ടികളും ഇതേ ആവശ്യമുന്നയിച്ചിരുന്നു
അദ്വൈതക്ക് കൈത്താങ്ങുമായി എം എ യൂസഫലി.

21/10/2025

തിരുവനന്തപുരം: നെയ്യാറ്റിൻകര വെൺപകലിൽ കരയുമ്പോൾ കണ്ണുകൾ പുറത്തേക്ക് തളളുന്ന രോഗത്തോട് മല്ലിടുന്ന ഒരുവയസ്സുകാരി അദ്വൈതക്ക് ചികിത്സാ സഹായവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലി. ശസ്ത്രക്രിയക്കായി പത്തുലക്ഷം രൂപ കുഞ്ഞിന്റെ കുടുംബത്തിന് കൈമാറി. കുഞ്ഞിന്റെ രോഗാവസ്ഥയും ശസ്ത്രക്രിയക്ക് വേണ്ട ഭാരിച്ച പണം കണ്ടെത്താനാകാത്ത കുടുംബത്തിന്റെ സാഹചര്യവും വാർത്തകളിലൂടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് യൂസഫ് അലിയുടെ ഇടപെടൽ. എം എ യൂസഫ് അലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഡയറക്ടർ ജോയ് ഷഡാനന്ദൻ, കുഞ്ഞിന്റെ വീട്ടിലെത്തി മാതാപിതാക്കൾക്ക് പത്തുലക്ഷം രൂപയുടെ ചെക്ക് കൈമാറി. പബ്ലിക് റിലേഷൻസ് മാനേജർ സൂരജ് അനന്തകൃഷ്ണൻ, മീഡിയ കോർഡിനേറ്റർ എം അൽ അമീൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. അദ്വൈതയുടെ ശസ്ത്രക്രിയക്കായി ലുലുഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലി നൽകുന്ന പത്തുലക്ഷം രൂപയുടെ ചെക്ക് ലുലുഗ്രൂപ്പ് ഡയറക്ടർ ജോയ് ഷഡാനന്ദൻ, കുട്ടിയുടെ മാതാപിതാക്കൾക്ക് കൈമാറുന്നു. ലുലുഗ്രൂപ്പ് പബ്ലിക് റിലേഷൻസ് മാനേജർ സൂരജ് അനന്തകൃഷ്ണൻ, മീഡിയ കോർഡിനേറ്റർ എം അൽ അമീൻ എന്നിവർ പങ്കെടുത്തു.

LATEST NEWS

എസ് വൈ എസ് സാന്ത്വനം മെഡിക്കല്‍, ഡയാലിസ് കാര്‍ഡ് സംസ്ഥാന തല വിതരണോദ്ഘാടനം സംഘടിപ്പിച്ചു.

അദ്വൈതക്ക് കൈത്താങ്ങുമായി എം എ യൂസഫലി.

ചികിത്സ സഹായവുമായി എം എ യൂസഫലി

ചികിത്സ സഹായഹസ്തവുമായി എം.എ യൂസഫലി

കേരളത്തിന് പ്രത്യേക ബയോടെക് നയം വേണം; ബയോകണക്ട് 3.0 സമാപിച്ചു

കേരളത്തിൻ്റെ ബയോ ഇക്കോണമി 8. 24 ബില്യൺ ഡോളർ പിന്നിട്ടു.

തിരുവല്ലം ബിഎൻവി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം

ദേശീയ സന്നദ്ധ രക്തദാന ദിനം: സംസ്ഥാനതല ഉദ്ഘാടനം SCTIMST- യിൽ വെച്ച് നടന്നു.

© 2023 Linksmedia Technologies