mediasevennews@gmail.com
+91 98951 61102 / +91 7034 825 825
  •  വിഴിഞ്ഞം വാർഡിൽ യുഡിഎഫ് വിജയിച്ചു, ക്ഷേമ പെൻഷൻ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കൽ സമയം നീട്ടി,
ഹുബ്ബു റസൂൽ സംസ്ഥാനതല പ്രചരണ പരിപാടികൾ സംഘടിപ്പിച്ചു.

17/8/2025

തിരുവനന്തപുരം: ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തുന്ന ഇരുപതാമത് പ്രവാചക പ്രകീര്‍ത്തന പ്രഭാഷണം (ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ്) സെപ്തംബര്‍ 10ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കും. പരിപാടിയുടെ സംസ്ഥാനതല പ്രചരണോദ്ഘാടനം തിരുവനന്തപുരത്ത് കേസരി മെമ്മോറിയല്‍ ഹാളില്‍ കെ എം ഹാഷിം ഹാജിയുടെ അധ്യക്ഷതയില്‍ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷനംഗം എ സൈഫുദീന്‍ ഹാജി നിര്‍വ്വഹിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഹൈദ്രോസ് ഹാജി കളമശേരി ആമുഖ പ്രഭാഷണവും ജബ്ബാര്‍ സഖാഫി പേരയ്ക്കാപള്ളി മുഖ്യപ്രഭാഷണവും നടത്തി. താഹിര്‍ സഖാഫി മഞ്ചേരി, മുഹമ്മദ് സിയാദ് കളിയിക്കാവിള, ജാബിര്‍ ഫാളിലി നടയറ സംബന്ധിച്ചു. ചടങ്ങില്‍ പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനവും നടന്നു. ഫോട്ടോ- 1) കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കുന്ന ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സിന്റെ സംസ്ഥാനതല പ്രചരണോദ്ഘാടനം കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷനംഗം എ സൈഫുദീന്‍ ഹാജി നിര്‍വ്വഹിക്കുന്നു

LATEST NEWS

ലെൻസ്ഫെഡ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ 27-ാം വാർഷികാഘോഷം ഇന്ന്

ആറാം വർഷത്തിലേക്ക് ചുവടുവെച്ച് ക്രാഫ്റ്റ്സ് വില്ലേജ്.

റോട്ടറാക്ട് ക്ലബ്ബ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 129-ാം ജന്മദിനാഘോഷം ജനുവരി 23-ന് തിരുവനന്തപുരത്ത്

എസ് വൈ എസ് സാന്ത്വനം മെഡിക്കല്‍, ഡയാലിസ് കാര്‍ഡ് സംസ്ഥാന തല വിതരണോദ്ഘാടനം സംഘടിപ്പിച്ചു.

അദ്വൈതക്ക് കൈത്താങ്ങുമായി എം എ യൂസഫലി.

ചികിത്സ സഹായവുമായി എം എ യൂസഫലി

ചികിത്സ സഹായഹസ്തവുമായി എം.എ യൂസഫലി

© 2023 Linksmedia Technologies