mediasevennews@gmail.com
+91 98951 61102 / +91 7034 825 825
  •  വിഴിഞ്ഞം വാർഡിൽ യുഡിഎഫ് വിജയിച്ചു, ക്ഷേമ പെൻഷൻ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കൽ സമയം നീട്ടി,
ലുലു മാളിൽ വെഡ്ഡിംഗ് എക്സ്പോ

17/8/2025

തിരുവനന്തപുരം: വിവാഹ വസ്ത്രങ്ങളുടെ വമ്പൻ ശേഖരവും പ്രദർശനവുമായി തിരുവനന്തപുരം ലുലുമാളിൽ വെഡ്ഡിംഗ് എക്സ്പോ സീസൺ 3 ആരംഭിച്ചു. ആഗസ്റ്റ് 16 മുതൽ 24 വരെയാണ് വെഡിങ് എസ്‌പോ. ലുലുമാളിലെ വിവാഹ വസ്ത്ര ഷോറൂമായ ലുലു സെലിബ്രേറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി. ആഗസ്റ്റ് 16, 17 തീയതികളിൽ നടക്കുന്ന വെഡിങ് ഫാഷൻ ലീഗിൽ സെലിബ്രേറ്റിന്റെ വൈവിധ്യമാർന്ന വിവാഹ വസ്ത്ര ശേഖരങ്ങളണിഞ്ഞ് രാജ്യത്തെ വിവിധ മോഡലുകൾ റാമ്പിലെത്തും. വിവിധ താരങ്ങളും ഷോ സ്റ്റോപ്പർമാരായി വെഡിങ് ഫാഷൻ ലീഗിന്റെ ഭാഗമാകുന്നുണ്ട്. കേരള സാരി, ലഹങ്ക, പുരുഷന്മാർക്കുള്ള വിവാഹ വസ്ത്രങ്ങൾ തുടങ്ങി സ്ത്രീ-പുരുഷ വിഭാഗങ്ങൾക്ക് അനുയോജ്യമായ ഏറ്റവും പുതിയ ഡിസൈനുകൾ എക്സ്പോയിൽ പ്രദർശിപ്പിക്കും. കേരളത്തിന്റെ തനത് വസ്ത്രശേഖരങ്ങളുടെയും പരമ്പരാഗത കൈത്തറി സാരികളുടെയും കസവു വസ്ത്രങ്ങളുടെയും വ്യത്യസ്ത ശേഖരവും ഒരുക്കിയിട്ടുണ്ട്. എക്സ്പോയുടെ ഭാഗമായി, സെലിബ്രേറ്റിലെ വസ്ത്രങ്ങൾക്ക് പ്രത്യേക ഡിസ്കൗണ്ടുകളും ലഭ്യമാണ്.

LATEST NEWS

ലെൻസ്ഫെഡ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ 27-ാം വാർഷികാഘോഷം ഇന്ന്

ആറാം വർഷത്തിലേക്ക് ചുവടുവെച്ച് ക്രാഫ്റ്റ്സ് വില്ലേജ്.

റോട്ടറാക്ട് ക്ലബ്ബ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 129-ാം ജന്മദിനാഘോഷം ജനുവരി 23-ന് തിരുവനന്തപുരത്ത്

എസ് വൈ എസ് സാന്ത്വനം മെഡിക്കല്‍, ഡയാലിസ് കാര്‍ഡ് സംസ്ഥാന തല വിതരണോദ്ഘാടനം സംഘടിപ്പിച്ചു.

അദ്വൈതക്ക് കൈത്താങ്ങുമായി എം എ യൂസഫലി.

ചികിത്സ സഹായവുമായി എം എ യൂസഫലി

ചികിത്സ സഹായഹസ്തവുമായി എം.എ യൂസഫലി

© 2023 Linksmedia Technologies