തിരുവല്ലം ബിഎൻവി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം
8/10/2025
തിരുവനന്തപുരം: തിരുവല്ലം ബി എൻ വി സ്കൂൾ ട്രസ്റ്റ് പ്ലാറ്റിനം ജൂബിലി ആഘോഷവും ബി എൻ വി സ്ഥാപനങ്ങളുടെ സ്ഥാപകനും സ്വാതന്ത്ര്യ സമര സേനാനിയുമായ പരേതനായ തിരുവല്ലം എൻ അച്യുതൻ നായരുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും തിങ്കളാഴ്ച നടക്കുമെന്ന് പത്രസമ്മേളനത്തിൽ ഓണററി രക്ഷാധികാരി എം ഈശ്വരി അമ്മ, മാനേജർ എ സുരേഷ് എന്നിവർ അറിയിച്ചു.
ആഘോഷങ്ങളുടെ ഭാഗമായ സാംസ്കാരിക വിളംബര ജാഥ വെള്ളിയാഴ്ച വൈകീട്ട് 3 ന് സ്കൂളിൽ നിന്നും ആരംഭിച്ച് സ്റ്റുഡിയോ ജംഗ്ഷൻ, തിരുവല്ലം പാലം ജംഗ്ഷൻ വഴി സ്കൂളിൽ തിരിച്ചെത്തും.
ബി എൻ വി ട്രസ്റ്റ് ചെയർപേഴ്സൺ എം ഈശ്വരി അമ്മയുടെ നവതി ആഘോഷം, മാനേജർ ശ്രീ. എ സുരേഷ് ചുമതലയേറ്റെടുത്തതിൻ്റെ പത്താം വാർഷികം എന്നിവയും ഇതോടനുബന്ധിച്ച് നടക്കും.
ഒരു വർഷം നീണ്ടു നിൽക്കുന്ന ബിഎൻവീയം പരിപാടികളുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് 4.30 ന് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ. ഉമേഷ് എൻ എസ് കെ. ഐ എ എസ് മുഖ്യാതിഥി ആയിരിക്കും.
പുഞ്ചക്കരി വാർഡ് കൗൺസിലർ ശ്രീ. ഡി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ബി എൻ വി പിന്നിട്ട നാൾവഴിയെ കുറിച്ച് ജനറൽ കൺവീനർ ഡോ. ജി മീരാസുരേഷ് സംസാരിക്കും. തിരുവല്ലം കൗൺസിലർ വി സത്യവതി, വി പ്രകാശ് കുമാർ, സജി എസ് , അജിത എസ്, എൻ ഐ സുധീഷ് കുമാർ എന്നിവർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ രക്ഷാധികാരി എ സുധീഷ്, സംഘാടക സമിതി ജനറൽ കൺവീനർ ഡോ. ജി മീരാ സുരേഷ്, വി പ്രകാശ് കുമാർ ,ഡോ. ജാനു എം എസ് എന്നിവർ പങ്കെടുത്തു.