mediasevennews@gmail.com
+91 98951 61102 / +91 7034 825 825
  •  കേരളത്തിൽ SIR നീട്ടിവെക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഇലക്ഷൻ കമ്മീഷന് കത്ത് നൽകി. തദ്ദേശ തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയാണ് നടപടി. സർവകക്ഷി യോഗത്തിൽ പ്രധാന പാർട്ടികളും ഇതേ ആവശ്യമുന്നയിച്ചിരുന്നു
ദേശീയ സന്നദ്ധ രക്തദാന ദിനം: സംസ്ഥാനതല ഉദ്ഘാടനം SCTIMST- യിൽ വെച്ച് നടന്നു.

1/10/2025

തിരുവനന്തപുരം, ഒക്ടോബർ 1: ദേശീയ സന്നദ്ധ രക്തദാന ദിനത്തോടനുബന്ധിച്ചുള്ള സംസ്ഥാനതല ഉദ്ഘാടനം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ (SCTIMST) നടന്നു. കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ (KSBTC), കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷൻ (KSOTTO) എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. മുഖ്യാതിഥിയായ ജില്ലാ കളക്ടർ ശ്രീമതി. അനു കുമാരി ഐ.എ.എസ്, ജീവൻ രക്ഷിക്കുന്നതിൽ സന്നദ്ധ രക്തദാനത്തിന്റെയും അവയവദാനത്തിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞു. SCTIMST ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി സ്വാഗതം ആശംസിച്ചു. ദിനാചരണ സന്ദേശം ശ്രീ. അനീഷ് പി, അസിസ്റ്റൻറ് ഡയറക്ടർ (VBD), KSBTC നൽകി. ഡോ. യാമിനി തങ്കച്ചി, ഡെപ്യൂട്ടി ഡയറക്ടർ (CST), KSBTC, ഡോ. വിജയലക്ഷ്മി കെ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവി, RCC, ഡോ. കല കിഷോർ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവി, മെഡിക്കൽ കോളേജ് തിരുവനന്തപുരം എന്നിവർ ആശംസകൾ അർപ്പിച്ചു. SCTIMST മെഡിക്കൽ സൂപ്രണ്ട് ഡോ. കവിത രാജ, SCTIMST ഡെപ്യൂട്ടി ഡയറക്ടർ ഡോ. എസ്. മണികണ്ഠൻ എന്നിവർ സംസാരിച്ചു. പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു വനിതാ രക്തദാതാക്കളെയും അഫെറെസിസ് ദാതാക്കളെയും പ്രത്യേകം ആദരിച്ചത്. കേരളത്തിലെ സന്നദ്ധ രക്തദാന പ്രസ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ അവരുടെ പങ്ക് പ്രത്യേകം ചൂണ്ടിക്കാട്ടി.പരിപാടി സമാപിച്ചത് SCTIMST ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം അഡിഷണൽ പ്രൊഫസർ ഡോ. അമിത ആർ. നായർ നന്ദിപ്രഭാഷണം അർപ്പിച്ചുകൊണ്ടായിരുന്നു.

LATEST NEWS

എസ് വൈ എസ് സാന്ത്വനം മെഡിക്കല്‍, ഡയാലിസ് കാര്‍ഡ് സംസ്ഥാന തല വിതരണോദ്ഘാടനം സംഘടിപ്പിച്ചു.

അദ്വൈതക്ക് കൈത്താങ്ങുമായി എം എ യൂസഫലി.

ചികിത്സ സഹായവുമായി എം എ യൂസഫലി

ചികിത്സ സഹായഹസ്തവുമായി എം.എ യൂസഫലി

കേരളത്തിന് പ്രത്യേക ബയോടെക് നയം വേണം; ബയോകണക്ട് 3.0 സമാപിച്ചു

കേരളത്തിൻ്റെ ബയോ ഇക്കോണമി 8. 24 ബില്യൺ ഡോളർ പിന്നിട്ടു.

തിരുവല്ലം ബിഎൻവി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം

ദേശീയ സന്നദ്ധ രക്തദാന ദിനം: സംസ്ഥാനതല ഉദ്ഘാടനം SCTIMST- യിൽ വെച്ച് നടന്നു.

© 2023 Linksmedia Technologies