mediasevennews@gmail.com
+91 98951 61102 / +91 7034 825 825
  •  വിഴിഞ്ഞം വാർഡിൽ യുഡിഎഫ് വിജയിച്ചു, ക്ഷേമ പെൻഷൻ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കൽ സമയം നീട്ടി,
മുനമ്പം വഖ്ഫ് ഭൂമി കേരള മുസ്ലീം ജമാഅത്ത് രാമചന്ദ്രന്‍ നായര്‍ കമ്മീഷന് നിവേദനം നല്‍കി

31/1/2025

കൊച്ചി . മുനമ്പം വഖ്ഫ് ഭൂമി വിഷയത്തില്‍ പരിഹാരം ആവശ്യപ്പെട്ട് കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന പ്രതിനിധികള്‍ ജസ്റ്റിസ് സി എം രാമചന്ദ്രന്‍ നായര്‍ കമ്മീഷന് നിവേദനം നല്‍കി. രേഖകള്‍ പ്രകാരം വഖഫാണെന്ന്് തെളിയിക്കപ്പെട്ട 404.76 ഏക്കര്‍ ഭൂമിയില്‍ നിന്ന് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറോട് കമ്മീഷന്‍ ശുപാര്‍ശ ചെയ്യണമെന്ന് പ്രതിനിധികള്‍ കമ്മീഷനോട് അഭ്യര്‍ഥിച്ചു. പ്രദേശത്ത് അവകാശവാദമുന്നയിക്കുന്ന അനധികൃത താമസക്കാരുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പുവരുത്തണം. വഖഫ് സ്വത്തുക്കള്‍ ഫറോക്ക് കോളജ് മാനേജ്മെന്റ് നിയമവിരുദ്ധമായി വില്‍പ്പന നടത്തിയതാണ്. ഫറോക്ക് കോളജിന്റെ അനധികൃത കൈമാറ്റങ്ങളെകുറിച്ച് കണ്ടെത്തുന്നതിന് വില്‍പ്പനയുടെ വിശദമായ ഡാറ്റ കോളജ് മാനേജ്മെന്റില്‍ നിന്ന് നേടേണ്ടത് അത്യാവശ്യമാണെന്നും കേരള മുസ്ലീം ജമാഅത്ത് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. റിസോര്‍ട്ട് മാഫിയ, ഭൂമാഫിയ, രാഷ്ട്രീയ താത്പര്യ ഗ്രൂപ്പുകള്‍ എന്നിവര്‍ പ്രാദേശിക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് പിന്നില്‍ ദുരുദ്ദേശ്യമാണ്. ഇത്തരം സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് മുന്നില്‍ ബന്ധപ്പെട്ട അധികാരികള്‍ വഴങ്ങരുതെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, സംസ്ഥാന ദഅ്‌വ ഡയറക്ടര്‍ വി എച്ച് അലി ദാരിമി, സംസ്ഥാന കൗണ്‍സില്‍ അംഗം എ അഹമ്മദ്കുട്ടി ഹാജി, കേരള മുസ്ലീം ജമാഅത്ത് എറണാകുളം ജില്ലാ സെക്രട്ടറി സലാം കൈതാരം എന്നിവരുടെ സംഘമാണ് കമ്മീഷന് നിവേദനം കൈമാറിയത്.

LATEST NEWS

ആറാം വർഷത്തിലേക്ക് ചുവടുവെച്ച് ക്രാഫ്റ്റ്സ് വില്ലേജ്.

റോട്ടറാക്ട് ക്ലബ്ബ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 129-ാം ജന്മദിനാഘോഷം ജനുവരി 23-ന് തിരുവനന്തപുരത്ത്

എസ് വൈ എസ് സാന്ത്വനം മെഡിക്കല്‍, ഡയാലിസ് കാര്‍ഡ് സംസ്ഥാന തല വിതരണോദ്ഘാടനം സംഘടിപ്പിച്ചു.

അദ്വൈതക്ക് കൈത്താങ്ങുമായി എം എ യൂസഫലി.

ചികിത്സ സഹായവുമായി എം എ യൂസഫലി

ചികിത്സ സഹായഹസ്തവുമായി എം.എ യൂസഫലി

കേരളത്തിന് പ്രത്യേക ബയോടെക് നയം വേണം; ബയോകണക്ട് 3.0 സമാപിച്ചു

© 2023 Linksmedia Technologies