mediasevennews@gmail.com
+91 98951 61102 / +91 7034 825 825
  •  കേരളത്തിൽ SIR നീട്ടിവെക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഇലക്ഷൻ കമ്മീഷന് കത്ത് നൽകി. തദ്ദേശ തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയാണ് നടപടി. സർവകക്ഷി യോഗത്തിൽ പ്രധാന പാർട്ടികളും ഇതേ ആവശ്യമുന്നയിച്ചിരുന്നു
ഹെൽത്ത് സൈൻസ് യു എസ് എയുടെ പ്രൊഡക്റ്റ് ലോഞ്ച് ഇന്ന്

28/1/2025

തിരുവനന്തപുരം: ആശുപത്രികൾ, ഡയഗ്നോസ്റ്റിക് ലാബുകൾ, ക്ലിനിക്കുകൾ, ഹോം കെയർ സേവനദാതാക്കൾ എന്നിവയുടെ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാനും ഡോക്ടർമാർക്ക് പരിചരണ ഗുണനിലവാരത്തിൽ വൻ മെച്ചങ്ങൾ വരുത്താനും നിർമിതബുദ്ധിയാൽ രൂപപ്പെടുത്തിയ നൂതന സോഫ്റ്റ്‌വെയർ കേരളത്തിൽ അവതരിപ്പിക്കുന്നു. അമേരിക്കൻ കമ്പനിയായ ഹെൽത്ത്‌ സൈൻസ് ആണ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി ഈ സോഫ്റ്റ്‌വെയർ നടപ്പിലാക്കുന്നത് കേരളത്തിലെ പ്രമുഖ ഹോം കെയർ സേവനദാതാവായ കെയർ ആന്റ് ക്യൂറിനുവേണ്ടിയാണ്. ഇന്ന് (ജനുവരി 28 ചൊവ്വ) വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം ഹിൽട്ടൺ ഗാർഡൻ ഇൻ ൽ പ്രൊഡക്റ്റ് ലോഞ്ച് നടക്കും. ഹെൽത്ത്‌ സൈൻസ് കേരളത്തിലെ കെയർ ആന്റ് ക്യൂറുമായുള്ള ധാരണാപത്രത്തിൽ ഒപ്പുവയ്ക്കും. മന്ത്രി പി. രാജീവ് മുഖ്യാതിഥിയായിരിക്കും. ഗോപിനാഥ് മുതുകാട്, ഡോ. ആർ. റിജു എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനെയും സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ മറ്റ് വ്യക്തികളെയും ചടങ്ങിൽ ആദരിക്കും.ഹെൽത്ത്‌ സൈൻസ് ഹെഡ് ഓഫ് പ്രൊഡക്റ്റ്സ് ആൻഡ് ഓപ്പറേഷൻസ് പി. ശിവകുമാർ,കെയർ ആന്റ് ക്യൂർ മാനേജിംഗ് ഡയറക്ടർ, ഷിജു സ്റ്റാൻലി, ഹെൽത്ത്‌ സൈൻസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അനന്ത്‌ നാഗനാഥൻ, ഗ്ലോബൽ കൺസൾട്ടന്റ് ഹരി നമ്പൂതിരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

LATEST NEWS

എസ് വൈ എസ് സാന്ത്വനം മെഡിക്കല്‍, ഡയാലിസ് കാര്‍ഡ് സംസ്ഥാന തല വിതരണോദ്ഘാടനം സംഘടിപ്പിച്ചു.

അദ്വൈതക്ക് കൈത്താങ്ങുമായി എം എ യൂസഫലി.

ചികിത്സ സഹായവുമായി എം എ യൂസഫലി

ചികിത്സ സഹായഹസ്തവുമായി എം.എ യൂസഫലി

കേരളത്തിന് പ്രത്യേക ബയോടെക് നയം വേണം; ബയോകണക്ട് 3.0 സമാപിച്ചു

കേരളത്തിൻ്റെ ബയോ ഇക്കോണമി 8. 24 ബില്യൺ ഡോളർ പിന്നിട്ടു.

തിരുവല്ലം ബിഎൻവി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം

ദേശീയ സന്നദ്ധ രക്തദാന ദിനം: സംസ്ഥാനതല ഉദ്ഘാടനം SCTIMST- യിൽ വെച്ച് നടന്നു.

© 2023 Linksmedia Technologies