നേതാജി സുഭാഷ് ചന്ദ്രബോസിനെ 128 ജന്മദിനാഘോഷ പരിപാടി നേതാജി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ചു
23/1/2025
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 128-ാം ജന്മദിനാഘോഷം കേരളാ നേതാജി കോൺഗ്രസ് (KNC) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ചു.
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 128-ാം ജന്മദിനാഘോഷം തിരുവനന്തപുരം സഖാവ് വേലപ്പൻ നായർ നഗരിൽ വച്ച് കേരളാ നേതാജി കോൺഗ്രസ് (KNC) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. P M G ജംഗ്ഷനിലുള്ള നേതാജിയുടെ പൂർണ്ണകായ പ്രതിമയിൽ 7 മണിക്ക് നേതാക്കൾ പുഷ്പാർച്ചനയും സമ്യക് പ്രാർത്ഥനയും നടത്തി തുടർന്ന് 10 മണി മുതൽ നേതാജി കോൺഗ്രസ് സംസ്ഥാന വർക്കിംങ് പ്രസിഡന്റ് ബഹു: മുഹമ്മദ് മണേലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജന്മദിനാഘോഷം ബഹു: പാർട്ടിയുടെ ഫൗണ്ടർ ചെയർമാൻ കടയ്ക്കാമൺ മോഹൻദാസ് ഉദ്ഘാടനം ചെയ്തു . ധീര ദേശാഭിമാനിയും ഇന്ത്യൻ സ്വാതന്ത്യസമര ചരിത്രത്തിലെ സൂര്യതേജസ്സും മുന്നണി പോരാളിയും കറകളഞ്ഞ രാജ്യസ്നേഹിയുമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 128-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ചു ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ സാമൂഹിക സാംസ്കാരിക പദ്ധതികളും പരിപാടികളും നടക്കുമെന്ന് KNC പാർട്ടിയുടെ ഫൗണ്ടർ ചെയർമാൻ കടയ്ക്കാമൺ മോഹൻദാസ് പറഞ്ഞു. . സംസ്ഥാന സെക്രട്ടറി സുബീഷ് ഇസ്മായേൽ സ്വാഗതം പറഞ്ഞ യോഗത്തിൽ സന്നദ്ധത സേവന പ്രവർത്തകരെ ബഹു: സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ദിനേശ് വയലാർ ആദരിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഭുവൻ തൃപ്രയാർ സി.പി. കോയ, സഞ്ചു ഡിയോൺ, സുരേന്ദ്രൻ കൊട്ടൂരത്ത്, ജോയി സേവ്യർ തൊടുപുഴ, കണ്ണൻ എസ് ചിലമ്പിൽ, പ്രിൻസ് രാജൻ കൂടൽ, ബിനോജ് കുമാർ, അടൂർ ഷാഹുൽ ഹമീദ്, ശബരി വേലായുധൻ, ബിജു ജോൺ, അരുവാപ്പുലം, ജോയി സേവ്യർ തൊടുപുഴ എന്നിവർ ആശംസകൾ അർപ്പിച്ചു . P.വനജ നന്ദി പറഞ്ഞു