ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്ങിൽ ആറ് കേസുകൾ പരിഗണിച്ചു.
6/1/2025
തിരുവനന്തപുരം.
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ തൃശ്ശൂര്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ്ങ് നടത്തി. പരിഗണനക്ക് വന്ന ആറു കേസുകളില്‍ ഒന്നില്‍ കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് വസ്തുനിഷ്ഠമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ആറു കേസുകളും അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കാന്‍ മാറ്റിവച്ചു. പുതിയ ഒരു കേസ് കമ്മിഷന്‍ നേരിട്ട് സ്വീകരിച്ചു. കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ. സെയ്ഫുദ്ധീൻ ഹാജിയുടെ നേതൃത്വത്തിൽ നടന്ന സിറ്റിങ്ങിലാണ് പരാതികൾ പരിഗണിച്ചത്.