mediasevennews@gmail.com
+91 98951 61102 / +91 7034 825 825
  •  പ്രശസ്ത ബിസിനസുകാരൻ ബോബി ചെമ്മണ്ണൂർ അറസ്റ്റിലായി,സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങി.
ഈഞ്ചക്കൽ മേൽപ്പാലത്തിൽ കൂടുതൽ തൂണുകൾ ആവശ്യപ്പെടുമെന്ന് ശശി തരൂർ

26/12/2024

തിരുവനന്തപുരം. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഈഞ്ചക്കൽ മേൽ പാലത്തിൽ, കൂടുതൽ തൂണുകൾ വേണമെന്ന് ജനങ്ങളുടെ ആവശ്യം നേടിയെടുക്കുവാൻ കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരിയെ നേരിൽ കാണുമെന്ന് ശശി തരൂർ എംപി പറഞ്ഞു. ജംഗ്ഷനിൽ ഇരുവശവും ഒരുപോലെ തൂണുകൾ നിർമിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം നേടിയെടുക്കുവാൻ തന്റെ എല്ലാ പിന്തുണയും ആൻറണി രാജു എംഎൽഎ അറിയിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, ഈഞ്ചക്കൽ ബൈപ്പാസ് യൂണിറ്റ് ഈഞ്ചക്കൽ മേൽപ്പാലം യാഥാർത്ഥ്യമാക്കുവാൻ പരിശ്രമിച്ച വ്യക്തികളെയും സമരസമിതി നേതാക്കളെയും ആദരിക്കുന്ന ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു ഇരുവരും. ശശി തരൂർ എംപി കും ആന്റണി രാജു എം എൽ എ എന്നിവരെ കൂടാതെ സമരസമിതി നേതാക്കളായ മുൻ എംഎൽഎ വി എസ് ശിവകുമാർ, വള്ളക്കടവ് മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് ശ്രീ സൈഫുദ്ദീൻ ഹാജി, മുൻ കൗൺസിലർ ചിഞ്ചു ടീച്ചർ, ഷമീർ അലി, dr സ്റ്റാൻലി ജോൺസ്, അലിം കൈരളി, ഇസ്മായിൽ കുട്ടി ഹാജി ബാലചന്ദ്രൻ, നജീബ് ജിഹാസ് വയലിൽ കുമാരദാസ്, തുടങ്ങിയവരെ യോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ശ്രീ ധനീഷ് ചന്ദ്രൻ ആദരിച്ചു. പ്രദേശത്തെ നിർധനരായ വയോധികർക്ക് സ്ഥിരമായി സൗജന്യ ഉച്ചഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുന്ന ആർട്ട്‌ ഓഫ് തിരുവനന്തപുരത്തിന്റെ സൗജന്യ ഉച്ചഭക്ഷണ പദ്ധതി കൈത്താങ് ഉം പ്രദേശത്തെ സ്വയം സംരംഭകരായ വീട്ടമ്മമാരുടെ കൂട്ടായ്മയായ ഇതളുകളുടെ ഉദ്ഘാടനവും ചടങ്ങിൽ എം പി ശശി തരൂർ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് അഷ്റഫ് കൈരളി അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് കൗൺസിലർമാരായ പി പത്മകുമാർ, adv എം ശാന്ത kvves ജില്ലാ treasurer ഷിറാസ് ഖാൻ, ജില്ലാ നേതാകളായ ഗോപകുമാർ, ശാഹുൽ ഹമീദ്, റോയൽ മാഹീൻ, സുരേഷ്, പ്രകാശൻ , നജീബ് h ആർട്ട്‌ ഓഫ് തിരുവനന്തപുരം പ്രസിഡന്റ്‌ ഷിബു കാരാളി സെക്രട്ടറി സനോഫർ ഇക്ബാൽ, യൂണിറ്റ് പ്രവർത്തക സമിതി അംഗങ്ങൾ ആയ മീയനുദ്ധീൻ, അമീർ, ജിഹാസ് വയലിൽ, sprinkle, സുസി രാജേഷ്, ഹബീബ് റഹ്മാൻ, ബിജു കുമാർ, സന്തോഷ്‌ എന്നിവർ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി എൻ ശിവകുമാർ സ്വാഗതവും, ട്രഷറർ ബാലചന്ദ്രൻ ഗ്രീൻഫീൽഡ് നന്ദിയും പറഞ്ഞു

LATEST NEWS

ന്യൂനപക്ഷ കമ്മീഷൻ ആറു പരാതികൾ തീർപ്പാക്കി

നടിയുടെ പരാതിയിൽ ബോബി ചെമ്മണ്ണൂരിന് പോലീസ് അറസ്റ്റ് ചെയ്തു.

ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്ങിൽ ആറ് കേസുകൾ പരിഗണിച്ചു.

ഈഞ്ചക്കൽ മേൽപ്പാലത്തിൽ കൂടുതൽ തൂണുകൾ ആവശ്യപ്പെടുമെന്ന് ശശി തരൂർ

വിഴിഞ്ഞംപ്രസ് ക്ലബ് വാർഷികാഘോഷം സംഘടിപ്പിച്ചു

*രാജ്യം സ്വതന്ത്രമാകുന്നത് ന്യൂനപക്ഷങ്ങൾ സുരക്ഷിതമാകുമ്പോഴെന്ന് മന്ത്രി അബ്ദുൾ റഹ്‌മാൻ

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ അവകാശ ദിനം ആചരിക്കുന്നു.

മണിപ്പൂരിനെ തോൽപ്പിച്ച് കേരളം

© 2023 Linksmedia Technologies