വിഴിഞ്ഞംപ്രസ് ക്ലബ് വാർഷികാഘോഷം സംഘടിപ്പിച്ചു
25/12/ 2024
വിഴിഞ്ഞം.
വിഴിഞ്ഞം പ്രസ് ക്ലബ് വാർഷിക ആഘോഷം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. എം. വിൻസെൻ്റ് എം.എൽ.എ, കോസ്റ്റ് ഗാർഡ് വിഴിഞ്ഞം സ്റ്റേഷൻ കമാൻഡൻ്റ് ജി. ശ്രീകുമാർ, അദാനി ഗ്രൂപ്പ് കോർപ്പറേറ്റ് അഫയേഴ്സ് ഹെഡ് ഡോ. അനിൽ ബാലകൃഷ്ണൻ,അതിയന്നൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. റാണി, പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ.എസ്. ശ്രീകുമാർ, ഫ്രീഡാസെെമൺ, ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ് , നഗരസഭ കൗൺസിലർമാരായ പി.ബെെജു, സത്യവതി, മുതിർന്ന മാധ്യമ പ്രവർത്തകൻ രമേഷ് ബാബു. സിപിഎം കോവളം ഏര്യാ സെക്രട്ടറി അഡ്വ. എസ് അജിത്, കോൺഗ്രസ് കോവളം ബ്ളോക്ക് പ്രസിഡൻ്റ് ഉച്ചക്കട സുരേഷ് ,സി.പി.ഐ കോവളം മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. കുറ്റാന്വേഷണ മികവിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രശംസ ലഭിച്ച സർക്കിൽ ഇൻസ്പെക്ടർ പ്രജീഷ് ശശി, സാമൂഹിക പ്രവർത്തകനും ലോജിസ്റ്റിക് മേഖലയിലെ സംരഭകനുമായ
മുക്കം പാലമൂട് രാധാകൃഷ്ണൻ മാധ്യമപ്രവർത്തനത്തിൽ കാൽ നൂറ്റാണ്ട് പിന്നിട്ട പ്രസ് ക്ലബ്ബിലെ മുതിർന്ന മാധ്യമപ്രവർത്തകർ എന്നിവരെ മന്ത്രി പൊന്നാടയും മെമൻ്റോയും നൽകി ആദരിച്ചു. പരീക്ഷയിൽ മികച്ച വിജയം നേടിയ ആഷിത എസ് രാജിനെ ചടങ്ങിൽ അനുമോദിച്ചു.