mediasevennews@gmail.com
+91 98951 61102 / +91 7034 825 825
  •  പ്രശസ്ത ബിസിനസുകാരൻ ബോബി ചെമ്മണ്ണൂർ അറസ്റ്റിലായി,സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങി.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ അവകാശ ദിനം ആചരിക്കുന്നു.

16/12/ 2024

തിരുവനന്തപുരം. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2024 ഡിസംബർ 18 നു ന്യൂനപക്ഷ അവകാശ ദിനം ആചരിക്കുന്നു. തൃശൂർ മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ച് ഉച്ച തിരിഞ്ഞു 2: 30 നു ബഹു. ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീർത്ഥാടനം, കായികം, തപാൽ, ടെലഗ്രാഫ് വകുപ്പ് മന്ത്രി ശ്രീ. വി അബ്ദുറഹിമാൻ പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ബഹു. എം എൽ എ ശ്രീ. പി ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ബഹു. മേയർ ശ്രീ. എം. കെ വർഗീസ്, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ എ റഷീദ്, ബഹു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. വി എസ് പ്രിൻസ്, ജില്ലാ കളക്ടർ ശ്രീ. അർജുൻ പാണ്ഡ്യൻ ഐ എ എസ്, എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും. കേരള സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, കെ. എസ്. എം. ഡി. എഫ്. സി ചെയർമാൻ ശ്രീ. സ്റ്റീഫൻ ജോർജ്‌, കേരള മദ്രസ ടീച്ചേഴ്‌സ് വെൽഫയർ ഫണ്ട് ബോർഡ് ചെയർമാൻ ശ്രീ. കാരാട്ട് റസാഖ്‌, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മെമ്പർമാരായ ശ്രീ. എ സൈഫുദ്ദീൻ, ശ്രീമതി. പി റോസ, മുൻസിപ്പൽ കോർപ്പറേഷൻ കൗൺസിലർ ശ്രീമതി. റെജി ജോയ് ചാക്കോള, പ്രമുഖ ന്യൂനപക്ഷ മത സംഘടന നേതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. പ്രമുഖ മാധ്യമ പ്രവർത്തകൻ ശ്രീ. ടി എം ഹർഷൻ മുഖ്യ പ്രഭാഷണം നടത്തും. ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടർ ശ്രീമതി സഫ്ന നാസറുദ്ധീൻ ഐ എ എസ് സ്വാഗതവും കേരള ന്യൂനപക്ഷ കമ്മീഷൻ മെമ്പർ സെക്രട്ടറി ശ്രീ. നിസാർ എച്ച് പരിപാടിയ്ക്ക് കൃതജ്ഞതയും രേഖപ്പെടുത്തുന്നതാണ്.

LATEST NEWS

ന്യൂനപക്ഷ കമ്മീഷൻ ആറു പരാതികൾ തീർപ്പാക്കി

നടിയുടെ പരാതിയിൽ ബോബി ചെമ്മണ്ണൂരിന് പോലീസ് അറസ്റ്റ് ചെയ്തു.

ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്ങിൽ ആറ് കേസുകൾ പരിഗണിച്ചു.

ഈഞ്ചക്കൽ മേൽപ്പാലത്തിൽ കൂടുതൽ തൂണുകൾ ആവശ്യപ്പെടുമെന്ന് ശശി തരൂർ

വിഴിഞ്ഞംപ്രസ് ക്ലബ് വാർഷികാഘോഷം സംഘടിപ്പിച്ചു

*രാജ്യം സ്വതന്ത്രമാകുന്നത് ന്യൂനപക്ഷങ്ങൾ സുരക്ഷിതമാകുമ്പോഴെന്ന് മന്ത്രി അബ്ദുൾ റഹ്‌മാൻ

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ അവകാശ ദിനം ആചരിക്കുന്നു.

മണിപ്പൂരിനെ തോൽപ്പിച്ച് കേരളം

© 2023 Linksmedia Technologies