തിരുവനന്തപുരം വിമാനത്താവളത്തിലെ ഓടകൾ വൃത്തിയാക്കാൻ ഇനി റോബർട്ട്
5/12/ 2024
തിരുവനന്തപുരം, ഡിസംബർ 5: തിരുവനന്തപുരം വിമാനത്താവളത്തിലെ ഓടകൾ വൃത്തിയാക്കാൻ ഇനി റോബോട്ട്. കേരളത്തിൽ നിന്നുള്ള സ്റ്റാർട്ട് അപ്പ് കമ്പനിയായ ജെൻ റോബോട്ടിക്സ് ഇന്നൊവേഷൻസ് വിമാനത്താവളത്തിലെ സാഹചര്യങ്ങൾക്കനുസൃതമായി വികസിപ്പിച്ച വിൽബോർ എന്ന റോബോട്ടിക് മെഷീൻ ചീഫ് എയർപോർട്ട് ഓഫീസർ രാഹുൽ ഭട്ട്കോടി കമ്മീഷൻ ചെയ്തു.
2022ലെ അദാനി ഫൗണ്ടേഷൻ ഫെലോഷിപ്പ് നേടിയ സ്റ്റാർട്ട് അപ്പ് ആണ് ജെൻ റോബോട്ടിക്സ്. ഇന്ത്യയിലെ എയർപോർട്ടുകളിൽ ഇതാദ്യമായാണ് ഓട ശുചീകരണത്തിന് റോബോട്ടിക് മെഷീൻ ഉപയോഗിക്കുന്നത്.
ഇടുങ്ങിയ ഓടകൾക്കുള്ളിൽ പോലും എത്തിച്ചേർന്നു ഉന്നത ശേഷിയുള്ള ക്യാമറകളുടെ സഹായത്തോടെ 360 ഡിഗ്രിയിൽ പരിശോധന നടത്തി തടസ്സങ്ങൾ കണ്ടെത്താനും അവ നീക്കാനും വിൽബോറിന് കഴിയും. ജോയ്സ്റ്റിക് ഉപയോഗിച്ച് ദൂരെ നിന്നു റോബോട്ടിക്കിനെ നിയന്ത്രിക്കാനുള്ള സൗകര്യവുമുള്ളതിനാൽ ഇവ പൂർണ സുരക്ഷിതത്വം ഉറപ്പു നല്കുന്നു.