സൈത്തൂൻ അക്കാദമിയിൽ പരിസ്ഥിതി ദിനം ആചരിച്ചു
5/5/2024
തിരുവനന്തപുരം : കവടിയാർ സൈത്തൂൻ ഇന്റഗ്രേറ്റഡ് സിവിൽ സർവീസ് അക്കാദമിയിൽ നടന്ന പരിസ്ഥിതി ദിന പരിപാടികളുടെ ഉദ്ഘാടനം സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ധീൻ ഹാജി നിർവഹിച്ചു. സിദ്ധീഖ് സഖാഫി നേമം അധ്യക്ഷത വഹിച്ചു. ഒകെ റാഷിദ് അഹ്സനി കോഡൂർ, നവാസ് സഖാഫി, മുനീർ നൂറാനി കൊല്ലം, ഷഹീർ ഫാളിലി കായംകുളം, സുഫിയാൻ നൂറാനി കൊല്ലം, ഹാഫിള് ശാക്കിർ ബീഹാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തൈ നടൽ, ഉദ്ബോധനം എന്നിവ അനുബന്ധമായി നടന്നു.