mediasevennews@gmail.com
+91 98951 61102 / +91 7034 825 825
  •  പ്രശസ്ത ബിസിനസുകാരൻ ബോബി ചെമ്മണ്ണൂർ അറസ്റ്റിലായി,സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങി.
ജീവകാരുണ്യ പ്രവർത്തനത്തിലൂടെ പുണ്യവും ആത്മീയ നിർവ്യതിയുoനേടാമെന്ന് പാളയം ഇമാം ശുഹൈബ് മൗലവി

10/4/2014

തിരുവനന്തപുരം : ആത്മീയമായ ഊർജ്ജവും നേടാനുള്ള ഒരു അവസരമാണ് പരിശുദ്ധ റമളാൻ മാസം. അവസരത്തെ വിശ്വാസികൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ദേശീയ മലയാള വേദി തമ്പാനൂർ ഹൈലാന്റ് ഹോട്ടലിൽ സംഘടിപ്പിച്ച റംസാൻ മാനവിക സൗഹാർദ സമ്മേളനം ഉദ്ഘാടനം ചെയ്‌തുകൊണ്ട് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി പറയുകയുണ്ടായി. സമൂഹത്തിലെ പാവങ്ങളെയും, സാധാരണക്കാരെയും സഹായിക്കേണ്ട ബാധ്യത ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനകളുടെ ഉത്തരവാദിത്വം കൂടിയാണെന്നും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എല്ലാവരും മുന്നോട്ടുവരണമെന്നും അദ്ദേഹം തുടർന്ന് പ്രസ്‌താവിക്കുകയുണ്ടായി. അഡ്വക്കേറ്റ് എ എം കെ നൗഫലിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ മാനവിക സന്ദേശം സ്വാമി അശ്വതി തിരുനാൾ നൽകി. റമദാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം ഫാദർ മാത്യൂ നൈനാൻ നിർവഹിച്ചു ദേശീയ മലയാള വേദി ഏർപ്പെടുത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള മൗലാന അബ്ദുൽ കലാം ആസാദ് പുരസ്കാരം കാരയ്ക്കമണ്ഡപം ഷാഹുൽഹമീദിന് പാളയം ഇമാം നൽകി. അലീം കൈരളി, ഡോ. രമ, ഡോ. ഫെമിന, അജിത് സിംഗ്, ചേലക്കര പ്രസാദ്, മുജീബ് റഹ്മാൻ, പീരു മുഹമ്മദ് തുടങ്ങിയവർ റംസാൻ സന്ദേശം നൽകി. ലോകത്ത് മൂന്ന് വ്യത്യസ്ത രീതിയിൽ ഖുർആൻ പരായണം ചെയ്യുന്ന വിദ്യാർത്ഥി അമീർഷാ അയൂബ് പ്രാർത്ഥനക്ക് നേതൃത്വം നൽകി പ്രൊ. ആർ. ഹരിദാസ് കാരയ്ക്കമണ്ഡപം ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.

LATEST NEWS

ന്യൂനപക്ഷ കമ്മീഷൻ ആറു പരാതികൾ തീർപ്പാക്കി

നടിയുടെ പരാതിയിൽ ബോബി ചെമ്മണ്ണൂരിന് പോലീസ് അറസ്റ്റ് ചെയ്തു.

ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്ങിൽ ആറ് കേസുകൾ പരിഗണിച്ചു.

ഈഞ്ചക്കൽ മേൽപ്പാലത്തിൽ കൂടുതൽ തൂണുകൾ ആവശ്യപ്പെടുമെന്ന് ശശി തരൂർ

വിഴിഞ്ഞംപ്രസ് ക്ലബ് വാർഷികാഘോഷം സംഘടിപ്പിച്ചു

*രാജ്യം സ്വതന്ത്രമാകുന്നത് ന്യൂനപക്ഷങ്ങൾ സുരക്ഷിതമാകുമ്പോഴെന്ന് മന്ത്രി അബ്ദുൾ റഹ്‌മാൻ

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ അവകാശ ദിനം ആചരിക്കുന്നു.

മണിപ്പൂരിനെ തോൽപ്പിച്ച് കേരളം

© 2023 Linksmedia Technologies