mediasevennews@gmail.com
+91 98951 61102 / +91 7034 825 825
  •  ഷിരൂരിൽ കനത്ത മഴയും, ശക്തമായ കാറ്റും, ഷിരൂരിൽ നാളെ ഓറഞ്ച് അലർട്ട്
കേരള മുസ്‌ലിം ജമാഅത്ത് റമളാൻ റിലീഫ് ചടങ്ങ്

9/4/ 2024

തിരുവനന്തപുരം: കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധ റമളാനിനോടനുബന്ധിച്ച് വിശുദ്ധ ഖുര്‍ആന്‍: മാനവരാശിയുടെ വെളിച്ചംഎന്ന പ്രമേയത്തില്‍ നടന്നുവന്ന ജില്ലാതല ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനമായി. കളിയിക്കാവിള എസ് എല്‍ കെ ആഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ അംഗം എ സൈഫുദീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. കളിയിക്കാവിള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് ഖാദര്‍ ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍വെച്ച് നിര്‍ദ്ധനരായ അഞ്ഞൂറോളം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സിയാദ് കളിയിക്കാവിള, നെയ്യാറ്റിന്‍കര സോണ്‍ പ്രസിഡന്റ് എം പി കെ ശറഫുദീന്‍, അബ്ദുല്‍ ബഷീര്‍, ഹമീദ് എം എ, അബ്ദുല്‍ റഹീം, മാഹീന്‍, ലുഖ്മാനൂല്‍ ഹക്കീം, നിസാം ഹാജി പ്രസംഗിച്ചു. റമളാന്‍ ഒന്നുമുതല്‍ ആരംഭിച്ച റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യൂണിറ്റ്, സോണ്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലയില്‍ എട്ടായിരത്തോളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകളടക്കമുള്ള റിലീഫ് പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഇഫ്താര്‍-സൗഹൃദ സംഗമങ്ങള്‍, രോഗികള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍, മത പ്രഭാഷണങ്ങള്‍ തുടങ്ങി വിപുലമായ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചത്.

LATEST NEWS

വെള്ളാപള്ളി നടേശൻ്റെ പ്രസ്ഥാവന തെറ്റിദ്ധാരണജനകമെന്ന് കേരള മുസ്‌ലിം ജമാഅത്ത്

കെ എം ബഷീർ കൊലപാതകം ശ്രീറാം വെങ്കിട്ട രാമനെതിരെ നരഹത്യ കുറ്റം ചുമത്താൻ ഉത്തരവിട്ട് വിചാരണ കോടതി

ആരാധനാലയത്തിന് നല്‍കിയ അനുമതി പിന്‍വലിച്ച സംഭവം: രേഖകള്‍ ഹാജരാക്കാന്‍ ന്യൂനപക്ഷ കമ്മീഷന്‍ നിർദ്ദേശം നൽകി

സയ്യിദ് കുറാ തങ്ങൾക്ക് അന്ത്യാദരം അർപ്പിച്ച് കർണാടക നിയമസഭ സമ്മേളനം.

കണ്ണൂരിൽ നിധി ശേഖരം കണ്ടെത്തി.

ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് നടത്തി.

വ്യാജവാർത്ത നൽകിയ മാതൃഭൂമി ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ

തെറ്റായ വാർത്ത തള്ളിക്കളയണമെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കരമനഹരി

© 2023 Linksmedia Technologies